സന ∙ യെമനിൽ ചെങ്കടലിൽ കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. സംഘർഷം തുടരുകയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) സെന്റർ അറിയിച്ചു. യെമന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് ആക്രമണം.