അറഫാത്ത് ജ്വലിക്കുന്ന ഒരോർമ; ഫലസ്തീൻ വിമോചന പോരാളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് രമേശ് ചെന്നിത്തല

Wait 5 sec.

തിരുവനന്തപുരം | ഫലസ്തീൻ വിമോചന പോരാളിയായിരുന്ന യാസർ അറഫാത്തിന് ഒപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. യാസർ അറഫാത്ത് ജ്വലിക്കുന്ന ഒരോർമയാണെന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് 1985ൽ യൂത്ത് കോൺഗ്രസ്സ് ഡൽഹിയിൽ സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളുടെ യൂത്ത് കോൺഫറൻസിൽ അറഫാത്ത് എത്തിയപ്പോൾ ഒന്നിച്ചെടുത്ത ഫോട്ടോയാണ് ചെന്നിത്തല പങ്കുവെച്ചത്.‘ഒരു ജനതയുടെ ആവേശമാണ്. വർഷങ്ങളുടെ സായുധ വിപ്ലവത്തിനൊടുവിൽ സമാധാനത്തിന്റെ പാത സ്വീകരിച്ച് ഫലസ്തീൻ എന്ന രാഷ്ട്രം യാഥാർഥ്യമാക്കിയ ധീര നേതൃത്വമാണ്. അദ്ദേഹവുമായി ഇടപഴകിയത് ഒരുകാലഘട്ടത്തിന്റെ ചരിത്രവുമായി സംവദിക്കുന്നതുപോലെയായിരുന്നു. 1985ൽ ഡൽഹിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളുടെ യൂത്ത് കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ആവാൻ രാജീവ് ഗാന്ധിയാണ് എനിക്ക് അവസരം നൽകിയത്. ലോകത്തെ പല രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖർ അതിൽ പങ്കെടുത്തു. അതിൽ പ്രധാനികളിൽ ഒരാളായിരുന്നു യാസർ അറഫാത്ത്. അദ്ദേഹത്തോടൊപ്പം അന്ന് ദീർഘനേരം സംവദിക്കാൻ കഴിഞ്ഞത് തന്നെ ഒരു സുകൃതമാണ്’- ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.