വാണിയുകുളം (പാലക്കാട്) ∙ വീടിനോടു ചേർന്നുള്ള വൈദ്യുത ലൈനിൽനിന്നു പന്നിക്ക് വച്ച കെണിയിൽനിന്നു വയോധികയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 7ന് സമീപത്തുള്ള സൊസൈറ്റിയിലേക്ക് പാലുമായി പോകുകയായിരുന്ന ബന്ധുവും അയൽവാസിയുമായ ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മോഹനൻ, വിജയകുമാർ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി ഉണങ്ങിയ മരം കഷ്ണം എടുത്തടിച്ചാണ് വൈദ്യുത കമ്പിയിൽനിന്നുള്ള ബന്ധം വിച്ഛേദിച്ചത്.