മൺസൂണിൽ ഫാമിലി ട്രിപ്പ് പോകാൻ ഇവി കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതാ മികച്ച ഇവികളുടെ ലിസ്റ്റ്

Wait 5 sec.

ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രിയമേറുകയാണ്. പരിസ്ഥിതി സംരക്ഷിക്കാം എന്നത് മാത്രമല്ല. ഇന്ധനവില വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ പോക്കറ്റിന്റെ ചോർച്ച കുറയ്ക്കാനും ഇവികൾക്ക് സാധിക്കും. മികച്ച റേഞ്ച്, സാങ്കേതികവിദ്യ, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയും ഇലക്ട്രിക്ക് കാറുകളോടുള്ള പ്രിയം വർധിപ്പിക്കുന്നു.നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച കുറച്ച് ഇവികളേതൊക്കെയെന്ന് നോക്കാം.1/5 MG ZS EVഇന്ത്യയിൽ എം ജി അവതരിപ്പിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനവും രണ്ടാമത്തെ പാസഞ്ചർ വാഹനവുമാണ് ZS EV. 461 കി.മി റേഞ്ചാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളും മികച്ച സുരക്ഷയും ഇതിനെ ഒരു ഫാമിലി കാറാക്കുന്നു. 50kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 80% വരെ ചാർജ് ആകാൻ ഏകദേശം ഒരു മണിക്കൂർ മതിയാകും. വില ₹ 18.98 ലക്ഷം (എക്സ്ഷോറൂം) മുതൽAlso Read: റോഡ് തറവാടല്ല; വീതിയുണ്ടെന്ന് കരുതി വളവുകള്‍ പാര്‍ക്കിങ്ങിനുള്ളതല്ല, കനത്ത വില നല്‍കേണ്ടിവരുമെന്നും എം വി ഡി2/5 Tata Nexon EVഏറെ ജനപ്രിയമായ ഒരു മോഡലാണ് ടാറ്റ നെക്സോൺ. ഭാരത് NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ്ങ് നേടിയ വാഹനത്തിന് കമ്നി 465 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഏകദേശം 56 മിനിറ്റിൽ ഫാസ്റ്റ് ചാർജർ ഉപയോ​ഗിച്ച് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. വില ₹ 14.49 ലക്ഷം (എക്സ്ഷോറൂം) മുതൽ3/5 BYD Atto 3ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി രണ്ടാമതായി ഇന്ത്യൻ വിപണിയിൽ എത്തിച്ച വാഹനമാണ് ആറ്റോ 3. ലോകോത്തര ഫീച്ചറുകളുള്ള ഒരു പ്രീമിയം ഇവിയാണ് ആറ്റോ 3. 521 കിലോമീറ്റർ റേഞ്ച് വാ​ഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ വില ₹ 33.99 ലക്ഷം (എക്സ്ഷോറൂം) രൂപയാണ്.Also Read: സ്കാർലെറ്റ്: ടാറ്റ അണിയറയില്‍ ഒരുക്കുന്ന പുതിയ സബ് 4 മീറ്റർ എസ് യു വി4/5 Tata Tiago EVഉയർന്ന റേഞ്ചും മികച്ച ഫീച്ചറുകളും താങ്ങാവുന്ന വിലയും ചേർന്ന് ജനപ്രിയമാക്കിയ ടാറ്റയുടെ ഇവിയാണ് ടിയാ​ഗോ. ₹ 7.99 ലക്ഷം (എക്സ്ഷോറൂം) മുതൽ വില വരുന്ന വാഹനത്തിന് 315 കിലോമീറ്റർ റേഞ്ചാണ് വാ​ഗ്ദാനം ചെയ്യുന്നത്.5/5 Mahindra XEV 9eമഹീന്ദ്രയുടെ സ്വന്തം ഇവി പ്ലാറ്റ്‌ഫോമായ ഇൻഗ്ലോയിൽ നിർമിച്ചിരിക്കുന്ന വാഹനമാണ് മഹീന്ദ്ര എക്സ്ഇവി 9ഇ. 631 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന വാഹനത്തിന് 21.90 ലക്ഷം (എക്സ്ഷോറൂം) രൂപ മുതലാണ് വില ആരംഭിക്കുന്നത്.The post മൺസൂണിൽ ഫാമിലി ട്രിപ്പ് പോകാൻ ഇവി കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതാ മികച്ച ഇവികളുടെ ലിസ്റ്റ് appeared first on Kairali News | Kairali News Live.