അസാപ് കേരളയുടെ കീഴിൽ നടത്തുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ്പിന്റെ സംസ്ഥാനത്തെ 16 കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിലെ അമ്പതോളം ന്യൂജൻ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനം: കാസർകോട്, കഴക്കൂട്ടം ഗെയിം ഡവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി വിർച്യുൽ റിയാലിറ്റി കോഴ്സുകൾ: കുന്നംകുളം, കളമശേരി, പാമ്പാടി, കഴക്കൂട്ടം ഇതോടൊപ്പം എയർപോർട്ട് ഓപ്പറേഷൻസ്, ജനറൽ ഡ്യൂട്ടി അസി. ഫിറ്റ്നസ് ട്രെയിനർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, അനിമേഷൻ, ഗെയിം ഡവലപ്‌മെന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നീഷ്യൻ കോഴ്‌സുകളും വിവിധ കേന്ദ്രങ്ങളിലുണ്ട്. കമ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചോ അല്ലെങ്കിൽ ഓൺലൈൻ വഴി www. csp.asap kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ചോ പ്രവേശനം നേടാം. ഫോൺ: 9495999780. അതിവേഗം വികസിക്കുന്ന തൊഴിൽ മേഖലയാണ് ഡ്രോൺ ടെക്നോളജി. ഈ മേഖലയിൽ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം അസാപ്പിന്റെ കാസർകോട്, കഴക്കൂട്ടം സെന്ററുകളിൽ നൽകും.ഡ്രോൺ പറത്താനുള്ള ഡിജിസിഎ ലൈസൻസ് ചുരുങ്ങിയ ദിവസത്തിൽ ഈ കോഴ്‌സിലൂടെ ലഭ്യമാക്കും. കൂടാതെ ഡിജിസിഎ അംഗീകൃത പരിശീലനം, അന്താരാഷ്ട്ര നിലവാരമുള്ളപരിശീലകർ, ലൈവ് ഡ്രോൺ പറത്തൽ പരിശീലനം, എല്ലാ മാസവും പ്ലേസ്‌മെന്റ് ഡ്രൈവുകൾ എന്നിവ അസാപ്പിലൂടെ കിട്ടും.ALSO READ: വിവിധ ജില്ലകളിൽ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ പരിശീലന കോഴ്സുകളിലേക്ക് പ്രവേശനം നേടാംകോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ തൊഴിൽമേളയും നടത്തുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 300-ലധികം പേർക്ക് വിവിധ കമ്പനികളിൽ ജോലി ലഭിച്ചുകഴിഞ്ഞു. കമ്പനികൾ നേരിട്ട് നടത്തുന്ന നിയമനങ്ങളിലേക്കും അസാപ് കേരള അവസരം ഒരുക്കുന്നുണ്ട്.The post അസാപ്പിലൂടെ നിങ്ങളുടെ സ്വപ്നജോലി യാഥാർഥ്യമാക്കാം; തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.