ഗിൽഡൺ ഇന്ത്യ!

Wait 5 sec.

ബർമിംഗ്്ഹാം | ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പതിവ് തെറ്റിച്ചില്ല. ഒന്നാം ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്‌സിലും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സെഞ്ച്വറിയുമായി മിന്നിയപ്പോൾ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 608 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ ഏഴ് വിക്കറ്റിന് 427 റൺസെന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16..3 ഓവറിൽ മൂന്ന് വിക്കറ്റിന് 72 റൺസെന്ന നിലയിൽ പതറുകയാണ്. ബെൻ ഡക്കറ്റ് (24), സാക്ക് ക്രോലി (പൂജ്യം), ജോ റൂട്ട് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഒലി പോപ്പും (24), ഹാരി ബ്രൂക്കുമാണ് (15) ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. ഏഴ് വിക്കറ്റുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 536 റൺസ് കൂടി വേണം.സ്‌കോർ: ഇന്ത്യ 587, 427/6 ഡിക്ല. ഇംഗ്ലണ്ട് 407, 72/3.162 പന്തുകളിൽ നിന്ന് 161 റൺസെടുത്ത ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യയെ വമ്പൻ സ്‌കോറിലേക്ക് നയിച്ചത്. എട്ട് സിക്‌സും 13 ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. പരമ്പരയിൽ ഗില്ലിന്റെ മൂന്നാം സെഞ്ച്വറിയാണിത്. ഒന്നാം ഇന്നിംഗ്‌സിൽ ഗിൽ 269 റൺസ് നേടിയിരുന്നു.തകർത്തടിച്ച ഋഷഭ് പന്തും (58 പന്തിൽ 65, മൂന്ന് സിക്‌സ്, എട്ട് ബൗണ്ടറി) രവീന്ദ്ര ജഡേജയും (118 പന്തിൽ 69 നോട്ടൗട്ട്, ഒരു സിക്‌സ്, എട്ട് ബൗണ്ടറി) കെ എൽ രാഹുൽ (84 പന്തിൽ 55, അഞ്ച് ബൗണ്ടറി) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. 12 റൺസുമായി വാഷിംഗ്്ടൺ സുന്ദറും പുറത്താകാതെ നിന്നു. കരുൺ നായർ (26), നിതീഷ് കുമാർ റെഡ്ഢി (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.ഇംഗ്ലണ്ടിനായി ജോഷ് ടംഗ്, ക്രിസ് വോക്‌സ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.