കോഴിക്കോട് | എസ് എസ് എഫ് ഇന്ത്യ നടത്തുന്ന വൺ ഡ്രോപ്പ് ഇന്ത്യ കാമ്പയിൻ്റെ കോഴിക്കോട് സൗത്ത് ജില്ലാ ഉദ്ഘാടനം നടന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ടികെ അബ്ദുറഹ്മാൻ ബാഖവി ഉ്ഘാടനം ചെയ്തു. ഇന്ത്യയിലെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആണ് എസ് എസ് എഫ് ‘വണ്‍ ഡ്രോപ്- ഫ്യൂച്ചര്‍ ഇന്ത്യ കാമ്പയിന്‍ 2025’ എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുന്നത്.”ജീവിതങ്ങള്‍ക്ക് ദിശ നല്‍കുന്നു, രാജ്യത്തെ വളര്‍ത്തുന്നു” എന്ന മുദ്രാവാക്യവുമായി ജൂലൈ 1 മുതല്‍ 30 വരെ ഇന്ത്യയുടനീളം നടക്കുന്ന ഈ കാമ്പയിനില്‍ വിദ്യാഭ്യാസം, ആരോഗ്യജാഗ്രത, ദഅവാ സേവനം, ഗ്രാമവികസനം എന്നിവ കേന്ദ്രകരിച്ചുള്ള സാമൂഹിക സംരംഭങ്ങളാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാന ഫിനാൻസ് സമിതി അംഗം സിറാജ് സഖാഫി, ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് ജാബിർ സഖാഫി, കൺവീനർ ജലാലുദ്ദീൻ സഖാഫി സംബന്ധിച്ചു.