ചക്കക്കുരു വെറുതെ കളയല്ലേ.. ഉണ്ടാക്കാം കിടിലൻ പക്കവട വീട്ടിൽ തന്നെ

Wait 5 sec.

ചക്ക സീസൺ ഏറെക്കുറെ അവസാനിച്ചെങ്കിലും ചക്കക്കുരു നമ്മുടെ പല വീടുകളിലും ബാക്കി കിടപ്പുണ്ടാകും. ഇനി ഈ ചക്കക്കുരു വെറുതെ കളയണ്ട. ഉണ്ടാക്കാം രുചികരമായ പക്കവട വീട്ടിൽ തന്നെ. ഇതൊന്ന് പരീക്ഷിച്ച് നോക്കിയാൽ പിന്നെ ബാക്കിയാവുന്ന ചക്കക്കുരു നിങ്ങൾ വെറുതെ കളയില്ല. എളുപ്പത്തിൽ എങ്ങനെ ചക്കക്കുരു പക്കവട ഉണ്ടാക്കാം എന്ന് നോക്കാം.ചേരുവകൾചക്കക്കുരു -30 എണ്ണംപച്ചമുളക് -3 എണ്ണംസവാള -1 എണ്ണംഅരിപ്പൊടി -2 ടേബിൾ സ്പൂൺകടലമാവ് -3 ടേബിൾ സ്പൂൺകറിവേപ്പില -2 തണ്ട്ഉപ്പ് – പാകത്തിന്കാശ്മീരി മുളക് പൊടി -1 ടീസ്പൂൺകായപ്പൊടി -1/4 ടീസ്പൂൺവെള്ളം ആവശ്യത്തിന്ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺഎണ്ണ -പൊരിക്കാൻALSO READ: റവയും അരിയും ​ഗോതമ്പും വേണ്ട; രുചിക്കാം ഈ വെറൈറ്റി ഉപ്പുമാവ്ഉണ്ടാക്കുന്ന വിധംആദ്യം ചക്കക്കുരു കുക്കറിലിട്ട് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു 2 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. വേവിച്ച ചക്കക്കുരുവിന്റെ തൊലി കളഞ്ഞെടുക്കുക ,ബ്രൗൺ കളർ തൊലി കളയേണ്ട. ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. നേരിയ തരികളാക്കേണ്ടതില്ല.ഇനി ഇത് ഒരു ബൗളിലേക്കിട്ട് ഇതിൽ ചെറുതായി അരിഞ്ഞ സവാള ,പച്ചമുളക് ,കറിവേപ്പില ,അരിപ്പൊടി ,കടലമാവ് ,മുളക് പൊടി ,കായപ്പൊടി ,ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവയെല്ലാം ചേർത്തു കുഴച്ചെടുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്തു കുഴച്ചെടുക്കുക. ശേഷം പാനിൽ എന്ന ചൂടാക്കി കുഴച്ചെടുത്ത മിക്സ് എണ്ണയിലേക്കിട്ട് വറുത്തെടുക്കുക. രുചികരമായ ചക്കക്കുരു പക്കവട തയ്യാർ.The post ചക്കക്കുരു വെറുതെ കളയല്ലേ.. ഉണ്ടാക്കാം കിടിലൻ പക്കവട വീട്ടിൽ തന്നെ appeared first on Kairali News | Kairali News Live.