സിൻഡിക്കേറ്റ് അധികാര പരിധിയിൽ പെടുന്ന കാര്യമാണ് സിൻഡിക്കേറ്റ് ചെയ്തിട്ടുള്ളത്: മന്ത്രി ആർ ബിന്ദു

Wait 5 sec.

സിൻഡിക്കേറ്റ് അധികാര പരിധിയിൽ പെടുന്ന കാര്യമാണ് സിൻഡിക്കേറ്റ് ചെയ്തിട്ടുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രജിസ്ട്രാർ അപ്പോയിന്റ്മെന്റ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. രജിസ്ട്രാർക്കെതിരെ അച്ചടക്കനടപടി എടുക്കാനുള്ള അധികാരവും സിൻഡിക്കേറ്റിനാണ്. ചർച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണുണ്ടായത്. അതിനാല്‍ സിൻഡിക്കറ്റ് അം​ഗങ്ങൾ അവരിൽനിന്ന് തന്നെ ചെയർപേഴ്സണെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ആ ചെയർപേഴ്സൺ സിൻഡിക്കറ്റ് യോ​ഗം നടത്തിയാണ് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തത്. അതാണ് നിയമപരമായ നടപടിയായി നിൽക്കേണ്ടത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തുകൊണ്ട് വിസി നടത്തിയ നടപടി നിയമവിരുദ്ധമാണെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. ചർച്ചയ്ക്ക് ശേഷം സിൻഡിക്കറ്റ് യോ​ഗം തീരുമാനം അറിയിച്ചപ്പോൾ വിസി അം​ഗീകരിച്ചില്ല. പ്രമേയം വായിക്കുമ്പോൾ വിസി ഉണ്ടായിരുന്നു. 18 അം​ഗങ്ങളുടെ പിന്തുണയും ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.സെനറ്റ് ഹാളിലെ ആര്‍എസ്എസ് പരിപാടിയിടെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കിയതിനുമാണ് രജിസ്ട്രാര്‍ ഡോ.അനില്‍ കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്. രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.ALSO READ: വി സി യുടെ നടപടി നിലനിൽക്കില്ല, ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് സിൻഡിക്കേറ്റ് എടുത്തത്: ഇടത് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരന്‍രജിസ്ട്രാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്പെന്‍ഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിന്‍ഡിക്കേറ്റ് തീരുമാനം സര്‍വകാലാശാല സറ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിക്കും.The post സിൻഡിക്കേറ്റ് അധികാര പരിധിയിൽ പെടുന്ന കാര്യമാണ് സിൻഡിക്കേറ്റ് ചെയ്തിട്ടുള്ളത്: മന്ത്രി ആർ ബിന്ദു appeared first on Kairali News | Kairali News Live.