വാൻ ഹയി 503ലെ തീ കെടുത്തി; നേരിയ തോതിൽ പുക ഉയരുന്നു

Wait 5 sec.

കൊച്ചി ∙ സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയി 503ലെ തീ കെടുത്തി. പൈറോകൂൾ രാസമിശ്രിതവും വെള്ളവും ഉപയോഗിച്ചുള്ള പരിശ്രമം ഇന്നലെ വൈകിട്ടോടെയാണു ഫലം കണ്ടത്. നേരിയ തോതിൽ പുക ഇപ്പോഴും ഉയരുന്നുണ്ട്. എന്നാൽ, മുൻപും തുടർച്ചയായ അഗ്നിരക്ഷാ പ്രവർത്തനത്തിലൂടെ ഇതേ അവസ്ഥയിലേക്ക് എത്തിച്ച കപ്പലിൽ പൊടുന്നനെ തീ ആളിപ്പടർന്നിരുന്നു. കപ്പലിന്റെ ഉള്ളറകളിൽ ഇപ്പോഴും തീയുണ്ടോ എന്നറിയാൻ തെർമൽ ഇമേജിങ് ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധന രക്ഷാദൗത്യ സംഘം നടത്തുന്നുണ്ട്.