തിരുവനന്തപുരം ∙ ഈയാഴ്ചത്തെ മന്ത്രിസഭായോഗം വെള്ളിയാഴ്ച ചേരും. യോഗം പതിവായി ചേരുന്ന ബുധനാഴ്ച ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. ചികിത്സയ്ക്കായി മുഖ്യമന്ത്രി യുഎസിലായതിനാൽ ഓൺലൈനായിട്ടായിരിക്കും യോഗം ചേരുക.