സ്വരാജ് നിലപാടുകളിൽ നിലമ്പൂർ തോക്കിന്റെ കരുത്തുള്ളവൻ; വിജയത്തിൽ കുറഞ്ഞതൊന്നും സഖാവ് കുഞ്ഞാലിയുടെ നിലമ്പൂർ ഇടതുപക്ഷത്തിന് നൽകില്ല; ഐ ബി സതീഷ് എംഎൽഎ

Wait 5 sec.

സ്വരാജ് രാഷ്ട്രീയ കൃത്യതയുടെ അടയാളമെന്നും നിലപാടിലെ ദൃഢതയാണ് അദ്ദേഹത്തെ ജനകീയനാക്കിയതെന്നും കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്. വിജയത്തിൽ കുറഞ്ഞതൊന്നും സഖാവ് കുഞ്ഞാലിയുടെ നിലമ്പൂർ സ്വരാജിലൂടെ ഇടതുപക്ഷത്തിന് നൽകില്ല എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂരിന്റെ മണ്ണിൽ പിറന്ന പിച്ചവച്ച് വളർന്ന് കേരളമാകെ പടർന്ന തീനാമ്പ് ജന്മനാട്ടിൽ ഒരു ചരിത്ര നിയോഗവുമായി നിൽക്കുകയാണ്. സ്വരാജിലൂടെ മൂന്നാം വട്ടവും ഇടതുപക്ഷത്തിനായള്ള യാത്രയൊരുക്കത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. അദ്ദേഹം കുറിച്ചു.ALSO READ: ജനങ്ങൾ ചില സമവാക്യങ്ങൾ ഉണ്ടാക്കിയെടുത്ത സന്ദർഭങ്ങളുണ്ട്; അതിലൊന്നാകും നിലമ്പൂരിലേത്ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:‘നിലമ്പൂരിന്റെ നിലപാടുകൾക്കായി കേരളംകാത്തിരിക്കുന്നു…….ഞങ്ങൾക്കുറപ്പുണ്ട്. സ:സ്വരാജിന്റെ തന്നെ വാക്കുകൾ നിയമസഭാ രേഖകളിലുണ്ട്ചരിത്രത്തിൽ പ്രതിദ്ധ്വനിക്കുന്നുമുണ്ട്.കേരള ചരിത്രത്തിൽ വെടിയുണ്ടക്കിരയായി ജീവൻനഷ്ടമായൊരു നിയമസഭാ സാമാജികനെയുള്ളൂ……അത് നിലമ്പൂരിന്റെ കുഞ്ഞാലിയാണ്…… സഖാവ്കുഞ്ഞാലി… സഖാവിൻ്റെ ജീവനെടുത്തത് കോൺഗ്രസാണ്.കുഞ്ഞാലിയുടെ മണ്ണാണ് നിലമ്പൂർ…ഞങ്ങളൊരിക്കൽ ഒരുമിച്ചുള്ള യാത്രയിൽഡെറാഡൂണിലെ ഫോറസ്റ്റ് ഇൻസ്റ്റിറ്റൂട്ടിലെ മ്യൂസിയംസന്ദർശിച്ചു,നിയമസഭാ സമിതിയുടെ സന്ദർശനത്തിന്റെ ഭാഗമായി .ഏറ്റവും പഴക്കമേറിയ തേക്കിന്റെ കഷണം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.അത് നിലമ്പൂർ തേക്കിന്റെതാണ്.ദൃഢമാണത്. കരുത്തേറിയത്.ആ നിലമ്പൂരിന്റെ മണ്ണിൽ പിറന്ന പിച്ചവച്ച് വളർന്ന് കേരളമാകെ പടർന്നൊരു തീനാമ്പ് ജന്മനാട്ടിൽ ഒരു ചരിത്ര നിയോഗവുമായി നിൽക്കുന്നു……ചരിത്രമായ തുടർഭരണത്തിന്റെ നായകനായ ക്യാപ്റ്റനെ ഓർമ്മിപ്പിക്കുന്ന ചിലതുണ്ട് സഖാവ് സ്വരാജിൽ……അചഞ്ചലതയാണ്.അക്ഷോഭ്യതയാണ്.നിലപാടിലെദൃഢതയാണ് നിലമ്പൂർ തേക്കിന്റെതു പോലത്തെ…….ഉപചാരങ്ങളെ ഒഴിഞ്ഞു പോകുംഉപജാപങ്ങളിൽ നിന്നകന്ന് നടക്കുംഉടുപ്പുലയാതെയുളള കെട്ടിപ്പിടിത്തങ്ങളില്ല…..ചുണ്ടത്തൊട്ടിച്ചുവക്കുന്ന കൃത്യമ ചിരികളില്ല……പക്ഷെ കടലോളം കരുതലും സ്നേഹവുമുണ്ട്.പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനുമപ്പുറമൊന്നുമില്ല…സ്വാധീനിക്കാനോ പ്രലോഭിപ്പിക്കാനോ ആർക്കുമോ എന്തെങ്കിലിനുമോ ആവില്ലസ. സ്വരാജിനെ നിയമസഭക്ക് നഷ്ടമായതല്ല.തൃപ്പൂണിത്തറ കേരളം മറക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ നൃശംസ്യതയുടെ പരീക്ഷണശാലയായപ്പോൾ സംഭവിച്ചദുരന്തമാണ്….. പക്ഷെ നിലമ്പൂരിലെ സ.കുഞ്ഞാലിയുടെതുടർച്ചക്കുള്ള നിയോഗമായി പരിണമിക്കുകയാണത്……..സ .സ്വരാജിനിത് സമരമാണ്. .എല്ലാ വലതുപക്ഷ പിന്തിരിപ്പൻമാരുംഎതിരായിനിൽക്കുന്ന യുദ്ധമുഖത്ത് ഇടതുപക്ഷത്തിന് വേണ്ടിഅക്ഷോഭ്യനായി സ്വരാജ് നിൽക്കുന്നു.നിലമ്പൂർനമ്മളൊരിക്കലും പരാജയപ്പെടാൻ പാടില്ലാത്തയുദ്ധമുഖമാണ്.ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് കൂടെ കൂടിയവൻകച്ചവടത്തിന്റെ ലാഭ നഷ്ടം മോഹിച്ച് തൻകാര്യം നോക്കി ഒറ്റുകാരനായി മാറുമ്പോൾ……ഉള്ളുറച്ച മാനവികതയുടെ കൊടിക്കുമുകളിലേയ്ക്ക് വെറുപ്പ്പടർത്തുന്ന കോമാളിയാകുമ്പോൾ…….രാഷ്ട്രീയ കൃത്യതയുടെ അടയാളമായ സ്വരാജ്പോർമുഖത്ത് നിവർന്ന് നിൽക്കുന്നു.വിജയത്തിൽ കുറഞ്ഞതൊന്നും സ. കുഞ്ഞാലിയുടെനിലമ്പൂർ സ. സ്വരാജിലൂടെ ഇടതുപക്ഷത്തിന് നൽകില്ല. ഇനിയുള്ള ദിവസങ്ങൾ നിലമ്പൂരിലൂടെ സ. സ്വരാജിലൂടെ മൂന്നാം വട്ടവും ഇടതുപക്ഷത്തിനായള്ളയാത്രയൊരുക്കമാണ്…കേരളത്തിന്റെ ചായാത്ത ചരിയാത്ത രാഷ്ട്രീയ മനസ്ഒപ്പംസ സ്വരാജിൻ്റെ വിജയത്തിനായി ഒരുങ്ങിയിറങ്ങുക.അത് ഇടതുപക്ഷ തുടർച്ചയുടെ തുടക്കമെന്നു കൂടിയറിയുക …….The post സ്വരാജ് നിലപാടുകളിൽ നിലമ്പൂർ തോക്കിന്റെ കരുത്തുള്ളവൻ; വിജയത്തിൽ കുറഞ്ഞതൊന്നും സഖാവ് കുഞ്ഞാലിയുടെ നിലമ്പൂർ ഇടതുപക്ഷത്തിന് നൽകില്ല; ഐ ബി സതീഷ് എംഎൽഎ appeared first on Kairali News | Kairali News Live.