ഐ പി എല്‍ ജേതാക്കള്‍ക്ക് ട്രോഫിക്ക് പുറമെ എന്തൊക്കെയാണ് സമ്മാനം ലഭിക്കുക. റണ്ണേഴ്സ് അപ്പിന് എത്ര ലഭിക്കും. അറിയാം വിശദമായി. ജയിക്കുന്ന ടീമിന് 20 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണറപ്പിന് 13 കോടി കിട്ടും. ക്വാളിഫയര്‍ കളിച്ചവര്‍ക്ക് ഏഴ് കോടിയും എലിമിനേറ്റര്‍ കളിച്ചവര്‍ക്ക് ആറര കോടിയും സമ്മാനമായി ലഭിക്കും. 2022 മുതല്‍ ഇങ്ങനെയാണ് സമ്മാന ഘടന. ഐ പി എല്‍ സമ്മാനത്തുക ഇടയ്ക്കിടെ വര്‍ധിപ്പിക്കാറുണ്ട്. വിജയികള്‍ക്ക് വെറും 4.8 കോടി രൂപയും റണ്ണേഴ്സ് അപ്പിന് അതിന്റെ പകുതിയും നല്‍കിയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. പിന്നീട് ഗണ്യമായി വർധിപ്പിച്ചു. കുറവ് വന്നത് കൊവിഡ് കാലത്തെ 2020-ല്‍ മാത്രമാണ്. Read Also: ആരാകും പുതിയ അവകാശി?; ഐ പി എല്‍ ഫൈനലില്‍ ഇന്ന് പഞ്ചാബ്- ആര്‍ സി ബി പോരാട്ടംപുറമെ വ്യക്തിഗത അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ക്കുള്ള സമ്മാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിജയികള്‍ക്ക് ഈ ക്യാപ്പുകള്‍ മാത്രമല്ല, 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മാത്രമല്ല എമേർജിങ് പ്ലെയറെയും തെരഞ്ഞെടുക്കും. 1999 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ചവര്‍, അഞ്ചോ അതില്‍ കുറവോ ടെസ്റ്റ് മത്സരങ്ങളോ ഇരുപതോ അതില്‍ കുറവോ ഏകദിന മത്സരങ്ങളോ കളിച്ചവർ, 25ഓ അതില്‍ കുറവോ ഐ പി എല്‍ മത്സരങ്ങളില്‍ കളിച്ചവർ (സീസണിന്റെ ആരംഭം വരെ), മുമ്പ് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് നേടാത്തവർ എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. സീസണിലെ ഏറ്റവും മികച്ച ക്യാച്ചിന് 10 ലക്ഷം രൂപ ലഭിക്കും.The post ഐ പി എൽ ജേതാക്കൾക്ക് എത്ര കോടി കിട്ടും; അറിയാം വിശദമായി appeared first on Kairali News | Kairali News Live.