കൊച്ചി | പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി.പാമ്പാക്കുട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർഥി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്.ഇന്നലെ സ്‌കൂളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.വീട്ടില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അര്‍ജുന്‍ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.എന്നാല്‍ വിദ്യാര്‍ഥി സ്‌കൂളിലെത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അര്‍ജുന്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസിലാവുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അര്‍ജുന്‍ എവിടേക്കാണ് പോയതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.