പുത്തനുടുപ്പിട്ട് ബാ​ഗുമെടുത്ത് പോകാൻ അവളില്ല; കൊല്ലത്ത് സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന കുരുന്നിന് ഓടയിൽ വീണ് ദാരുണാന്ത്യം

Wait 5 sec.

സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ് – രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. കൊല്ലം പന്മന വടുതലയിലെ മാതൃവീടിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഓടയിലേക്ക് ജലം ഒഴുകിവരുന്ന സ്ഥലത്ത് കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. 200 മീറ്ററോളം കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോയി. പ്രദേശവാസികൾ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ALSO READ: മാഗ്നസ് കാൾസണെ തകർത്ത് ഇന്ത്യയുടെ ഗുകേഷ്; നിരാശ മേശയിലിടിച്ച് തീർത്ത് മുൻ ലോകചാമ്പ്യൻകഴിഞ്ഞ കുറച്ചു നാളുകളായി പന്മനയിലെ അമ്മയുടെ വീട്ടിലായിരുന്നു കുട്ടി. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ മകളുടെ സ്കൂൾ പ്രവേശനത്തിനുള്ള സാധനങ്ങൾ വാങ്ങാനായി മാതാപിതാക്കൾ കടയിൽ പോയിരിക്കുകയായിരുന്നു.ENGLISH SUMMARY: While playing in a place where water was flowing into the drain, She slipped and fell. The baby was swept away for about 200 meters in the water. Locals pulled the baby out, administered first aid and took him to the hospital, but his life could not be saved.The post പുത്തനുടുപ്പിട്ട് ബാ​ഗുമെടുത്ത് പോകാൻ അവളില്ല; കൊല്ലത്ത് സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന കുരുന്നിന് ഓടയിൽ വീണ് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.