‘തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ’:അധിക്ഷേപവുമായി കെ സി വേണുഗോപാൽ; പെൻഷനെ കൈക്കൂലിയെന്ന് വി‍ളിച്ചതിൽ വൻ പ്രതിഷേധം

Wait 5 sec.

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെൻഷനെ അധിക്ഷേപിച്ച് കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവ് കെ സി വേണുഗോപാൽ. നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയാണ് വേണുഗോപാലിന്റെ അധിക്ഷേപ പരാമർശം. തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ എന്നായിരുന്നു വേണുഗോപാൽ പ്രസംഗിച്ചത്. ജനങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ നൽകുന്നതിനെ കൈക്കൂലി എന്ന് വിളിച്ചതിൽ കെ സി വേണുഗോപാലിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.The post ‘തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ’: അധിക്ഷേപവുമായി കെ സി വേണുഗോപാൽ; പെൻഷനെ കൈക്കൂലിയെന്ന് വി‍ളിച്ചതിൽ വൻ പ്രതിഷേധം appeared first on Kairali News | Kairali News Live.