ആലപ്പുഴ | ആലപ്പുഴയില്‍ വില്‍പ്പനക്കെത്തിച്ച 13ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അറസ്റ്റില്‍.ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാര്‍ഡില്‍ മഠത്തില്‍പറമ്പില്‍ കെ സിയ, ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പില്‍ വീട്ടില്‍ സഞ്ജുമോള്‍ എന്നിവരാണ് പിടിയിലായത്.സിയ മാസങ്ങളായി കേരളത്തിനു പുറത്തുനിന്ന് ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച് കച്ചവടം നടത്തുന്ന ആളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ലഹരിവസ്തുക്കള്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്.പോലീസ് ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്.