സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സാമൂഹ്യ ബോധ്യം വളര്‍ത്തുന്ന 10 വിഷയങ്ങള്‍ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉള്‍പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും. കാലവര്‍ഷ കെടുതിയെ തുടര്‍ന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ജില്ലാതല പ്രവേശനോത്സവം മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും.The post സംസ്ഥാന സ്കൂള് പ്രവേശനോത്സവം; കലവൂര് ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളില് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.