ചാവക്കാട് നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു

Wait 5 sec.

മാലിന്യ സംസ്കരണ രംഗത്ത് വലിയ മുന്നേറ്റം കുറിച്ചുകൊണ്ട് ചാവക്കാട് നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു. നഗര വികസനത്തിൽ ആരോഗ്യ-ശുചിത്വ മേഖലയ്ക്ക് പ്രാധാന്യം നൽകി സമ്പൂർണ്ണ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്ലാന്റ് യാഥാർത്ഥ്യമാക്കിയത്. മന്ത്രി എം ബി രാജേഷ് ആണ് പ്ലാൻറ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചാവക്കാട് നഗരസഭ ശുചിത്വ അംബാസഡർ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു.ALSO READ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം; കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലനഗരസഭയുടെ ഉടമസ്ഥതയിലുള്ള പരപ്പിൽതാഴത്തുള്ള 50 സെന്റ് സ്ഥലത്ത് 5800 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ പ്ലാന്റിന് പ്രതിദിനം 3 മെട്രിക് ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്. 1 കോടി 15 ലക്ഷം രൂപ ചെലവിട്ടാണ് വിന്ററോ കമ്പോസ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പ്ലാന്റ് നഗരസഭ യാഥാർത്ഥ്യമാക്കിയത്.The post ചാവക്കാട് നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു appeared first on Kairali News | Kairali News Live.