മീൻ പിടിക്കാൻ പോയ യുവാവ് മാഹി കനാലിൽ വീണ് മരിച്ചു

Wait 5 sec.

വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവ് മാഹി കനാലിൽ വീണു മരിച്ചു. ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ വരക്കൂൽ തഴെ മുഹമ്മദാണ് മുങ്ങിമരിച്ചത്. മുപ്പത്തി ഒന്ന് വയആയിരുന്നു. ഏഴ് മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.അതേസമയം തിരുവല്ലയിലെ നിരണത്ത് പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെൻട്രൽ കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ് ( അബു , 45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചേ കാലോടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തിൽ ആയിരുന്നു സംഭവം. പാടശേഖരത്തിന് മധ്യത്തിലേക്ക് വെള്ളത്തിൽ പോകവേ ഒഴുക്കിൽപ്പെട്ട് വെള്ളം മറിയുകയായിരുന്നു. നീന്തൽ വശം ഇല്ലാതിരുന്ന രാജേഷ് വെള്ളത്തിൽ മുങ്ങിത്താഴന്നു. ALSO READ: കുമ്പളങ്ങാട് ബിജു വധക്കേസ്; കോടതി വിധി ഉചിതവും സന്തോഷകരവുമാണെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ്സംഭവം കണ്ട അടുത്ത ബന്ധു ബഹളം വച്ചതോടെ ഓടിയെത്തിയ സമീപവാസികൾ ചേർന്ന് രാജേഷിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത, മക്കൾ: അഖിൽ, രജനി.The post മീൻ പിടിക്കാൻ പോയ യുവാവ് മാഹി കനാലിൽ വീണ് മരിച്ചു appeared first on Kairali News | Kairali News Live.