ന്യൂഡല്‍ഹി | മുന്‍ നിലമ്പൂര്‍ എം എല്‍ എ, പി വി അന്‍വറിനെതിരെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. അന്‍വര്‍ എന്താണെന്ന് എല്ലാവരും മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ അപ്രസക്തനായെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയതിന് അന്‍വറിന് നന്ദിയുണ്ട്. അന്‍വര്‍ യു ഡി എഫിനെ കുടുക്കിയതാണോ എന്നതിന് പ്രതികരിക്കാനില്ല. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റിന്റെ ഗതികേടിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ചതിനെ കുറിച്ച് എം എ ബേബി പറഞ്ഞു. എല്‍ ഡി എഫ് വലിയ ഭൂരിപക്ഷത്തോടെ നിലമ്പൂരില്‍ വിജയിക്കും. നിലമ്പൂരിലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ ആകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.