തിബ്‌യാൻ വിദ്യാരംഭം പ്രൗഢമായി

Wait 5 sec.

കോഴിക്കോട് | ഇസ്‌ലാമിക് എജ്യുക്കേഷനൽ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന തിബ്‌യാൻ, തിബ്‌ഷോർ പ്രീ സ്‌കൂളുകളുടെ വിദ്യാരംഭം (ഇഖ്‌റഅ് ഡേ) കോഴിക്കോട് ജില്ലയിലെ കക്കോടി പാലത്ത് തിബ്‌ഷോർ മിനി സ്‌കൂളിൽ നടന്നു.പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി വിദ്യാർഥികൾക്ക് ആദ്യാക്ഷരം കുറിച്ചു. കേരളം, കർണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, സഊദി, യു എ ഇ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അഞ്ഞൂറോളം സ്‌കൂളുകളിലായി ഇരുപതിനായിരത്തോളം കുട്ടികൾ തിബ്‌യാന്നു കീഴിൽ ജൂൺ രണ്ടിന് പഠനത്തിനായെത്തും.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ച് പ്രാഥമിക തലത്തിൽ പ്രീ കെ ജി മുതൽ രണ്ടാം ക്ലാസ്സ് വരെയുള്ള അഞ്ച് വർഷ കോഴ്‌സാണ് തിബ്‌യാൻ അക്കാദമിക് കൗൺസിലിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്നത്. കണ്ടും തൊട്ടും കേട്ടും മണത്തും രുചിച്ചും അറിവിനെ ആഘോഷമാക്കുന്ന അനുഭവമാണ് തിബ്‌യാനിലൂടെ ലഭിക്കുന്നത്. അയ്യായിരത്തോളം അധ്യാപികമാർ ഇതിന് കീഴിൽ സേവനം ചെയ്യുന്നു.പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എൻ അലി അബ്ദുല്ല, ഇ യഅ്ഖൂബ് ഫൈസി, ബശീർ സഖാഫി വിളയിൽ, സകരിയ്യ സഖാഫി ഒളവട്ടൂർ, ഖാസിം സഖാഫി, അബ്ദുർറഹ്‌മാൻ ഹാജി പാലത്ത് പ്രസംഗിച്ചു. മുഹമ്മദ് പറവൂർ സ്വാഗതവും ഉസ്മാൻ സഖാഫി നന്ദിയും പറഞ്ഞു.