പോളിടെക്‌നിക് കോളേജുകളിൽ എൻജിനിയറിങ് ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു

Wait 5 sec.

ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, ഗവ. പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, സ്വാശ്രയ മേഖലയിലെ മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/ രണ്ടാം ഷിഫ്റ്റ് എൻജിനിയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/pt ൽ ലഭ്യമാണ്. ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ/ പൊതുമേഖല/  സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമോ, 2 വർഷ ഐ.ടി.ഐ./ കെ ജി സി ഇ/ വി എച്ച് എസ് ഇ/ ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തി പരിചയമോ  ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്.  എസ്.സി/ എസ്.ടി, ഒഇസി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം. ALSO READ: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചുപൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് വൺ ടൈം രജിസ്ട്രേഷൻ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/pt മുഖേന വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കി പോളിടെക്‌നിക് കോളേജുകളിലെ  സർക്കാർ സീറ്റുകളിലേക്കും, ഗവ./ ഡിപ്പാർട്ട്മെന്റ് ഗ്രൂപ്പ് സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ്  സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. വൺടൈം രജിസ്ട്രേഷൻ അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.ALSO READ: എം എസ് സി എംഎൽറ്റി കോഴ്‌സിലെ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം ജൂൺ 23. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതാത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.The post പോളിടെക്‌നിക് കോളേജുകളിൽ എൻജിനിയറിങ് ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.