പൊട്ടിക്കിടന്ന വൈദ്യുതികമ്പിയില്‍നിന്നും ഷോക്കേറ്റ് വയോധികന്‍ മരിച്ചു; മകള്‍ക്ക് ഗുരുതര പരുക്ക്

Wait 5 sec.

കുണ്ടറ |  പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷനു സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള (72) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു.വീടിനു സമീപത്തെ പറമ്പില്‍ പുല്ല് പറിക്കുന്നതിനിടെയാണ് പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മകള്‍ അശ്വതിയുടെ കൈയ്ക്കു പൊള്ളലേറ്റു.അശ്വതിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കമ്പി തട്ടിമാറ്റുകയായിരുന്നു. സമീപവാസിയായ ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ പ്രഥമ ശുശ്രൂഷ നല്‍കി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപാലകൃഷ്ണന്‍ പിള്ളയെ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ അശ്വതിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.