സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. വള്ളം മറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. Also Read : ഉയർന്ന തിരമാലക്ക് സാധ്യത: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു അതേസമയം കേരള തീരത്ത് 31/05/2025 രാവിലെ 11.30 വരെ 2.7 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.ഓറഞ്ച് അലർട്ട്തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെകൊല്ലം: ആലപ്പാട് മുതൽ ഇടവ വരെആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെഎറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെകണ്ണൂർ & കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെകന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (ഓറഞ്ച് അലർട്ട്) 31/05/2025 രാത്രി 08.30 വരെ 3.0 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.ജാഗ്രത നിർദേശങ്ങൾബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.The post മഴക്കെടുതിയില് ഒരു മരണം; ആലപ്പുഴയില് മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.