ഇന്ത്യയിലെ ജനാധിപത്യത്തിന് ഉദാഹരണമാണ് ഈ സംഘം: ഡോ. ജോൺ ബ്രിട്ടാസ് എം.പി

Wait 5 sec.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്ന സർവകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനം തുടരുന്നു. ഡോ ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെട്ട സംഘം ഇൻഡോനേഷ്യയിൽ നടത്തിയ സന്ദർശനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നയതന്ത്ര വിദഗ്ധർ, പാർലമെന്റ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇൻഡോനേഷ്യ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചതായി ഡോ. ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.ഇവിടെ ഇന്ത്യയില്‍ നിന്നും അഞ്ച് രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളാണ് ഈ സംഘത്തിലുള്ളത്. ഇതില്‍ മൂന്ന് പാര്‍ട്ടികള്‍ പ്രതിപക്ഷപാര്‍ട്ടികളും രണ്ട് പാര്‍ട്ടികള്‍ ഭരണവര്‍ഗ്ഗ പാര്‍ട്ടികളുമാണ്. എന്നാൽ ഞങ്ങൾ ഒന്നിച്ച് ഇവിടെയെത്തിയിരിക്കുന്നത് ഒരു ദൗത്യത്തിനായിട്ടാണ്. ഇന്ത്യയിലെ ജനാധിപത്യത്തിന് ഉദാഹരണമാണ് ഈ സംഘം. അതുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനിൽ നിന്നും വ്യത്യസ്തമാകുന്നത്. 200 മില്ല്യൺ മുസ്ലീം ജനതയാണ് ഇന്ത്യയിലുള്ളത്. അതായത് ഏറ്റവും കൂടുതൽ മുസ്ലീം ജനതയുള്ള രണ്ടാമത്തെ രാജ്യം. ഇത് ഇന്ത്യയുടെ യഥാ‌ർഥ സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ALSO READ: കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചുഅതേസമയം ശശിതരൂരിന് പിന്നാലെ കോൺഗ്രസിന്റെ കാശ്മീർ നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്.. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പ്രശംസിച്ച ഖുർഷിദിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധിയുടെ താല്പര്യപ്രകാരമായിരുന്നു..The post ഇന്ത്യയിലെ ജനാധിപത്യത്തിന് ഉദാഹരണമാണ് ഈ സംഘം: ഡോ. ജോൺ ബ്രിട്ടാസ് എം.പി appeared first on Kairali News | Kairali News Live.