യു എ ഇ ഫ്യൂച്ചർ 50 സംരംഭക ഗ്രൂപ്പിന് തുടക്കം

Wait 5 sec.

ദുബൈ| ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇമാറാത്തി സ്റ്റാർട്ടപ്പുകളെ ഉയർത്തിക്കാട്ടുന്നതിനായി പുതിയ സംരംഭത്തിന് തുടക്കം. “യു എ ഇ ഫ്യൂച്ചർ 50′ എന്ന പേരിലുള്ള സംരംഭത്തിന്റെ ഉദ്ഘാടനത്തിന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സാക്ഷ്യം വഹിച്ചു. ഗവൺമെന്റ്ഡെവലപ്മെന്റും ഫ്യൂച്ചർ ഓഫീസും സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചാണ് ഈ സംരംഭം പ്രവർത്തിക്കുക.ദേശീയ സ്റ്റാർട്ടപ്പ്, ഇന്നൊവേഷൻ ലാൻഡ്സ്‌കേപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന “റിയാദ’ സംരംഭകത്വ ആവാസവ്യവസ്ഥയുടെ ഭാഗമാണിത്. സംരംഭകരെ പ്രചോദിപ്പിക്കുന്നതിനായി പുരോഗമന ചിന്താഗതിക്കാരായ സ്റ്റാർട്ടപ്പുകളെ ഇതിലൂടെ ഒരുമിച്ച് കൊണ്ടുവരും. ദേശീയ സമ്പദ്്വ്യവസ്ഥയുടെ വൈവിധ്യവത്കരണവും പ്രതിരോധശേഷിയും വർധിപ്പിക്കുന്ന 15 ഭാവി കേന്ദ്രീകൃത സാമ്പത്തിക മേഖലകളിലായി ഇമാറാത്തി സംരംഭകർ ആരംഭിച്ച 50 വാഗ്ദാന സ്റ്റാർട്ടപ്പുകളാണ് ഈ സംരംഭത്തിലുള്ളത്. വിവിധ മേഖലകളിലെ സംരംഭകരെ ശാക്തീകരിക്കുന്നതിലും ഭാവി കേന്ദ്രീകൃത മേഖലകളിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന ഒരു സാമ്പത്തിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും ഇത് ശ്രദ്ധയൂന്നും.