കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂണ്‍ നാലിന് എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ നടക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നുമാസമാണ് കോഴ്സിന്റെ കാലാവധി.Also read: കീം 2025: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചുശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 8281360360, 0484-2422275.പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ പഠിക്കാം; ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322). കോഴിക്കോട് (0495-2356591, 2723666) ക്രേന്ദങ്ങളിൽ ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗികാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ. കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് – പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2025-26 കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.Also read: ഇനി പണം കൈകാര്യം ചെയ്യാനും പഠിക്കാം; പുതുക്കിയ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പുതിയ പുസ്തകംഅപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകുല്യം ലഭിക്കും.അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അതാത് ക്രേന്ദങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.The post മീഡിയ അക്കാദമിയിൽ ഫോട്ടോജേണലിസം പഠിക്കാൻ അവസരം; സ്പോട്ട് അഡ്മിഷൻ ജൂണ് നാലിന് appeared first on Kairali News | Kairali News Live.