പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സ്വന്തം ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ലെന്ന ചോദ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്ത്രീകൾ സ്വന്തം ഭര്‍ത്താക്കന്മാരില്‍ നിന്നാണ് സിന്ദൂരം സ്വീകരിക്കുകയെന്നും എല്ലാ സ്ത്രീകള്‍ക്കും അന്തസ്സുണ്ടെന്നും അവർ പറഞ്ഞു. Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽനിങ്ങള്‍ എല്ലാവരുടെയും ഭര്‍ത്താവല്ലല്ലോയെന്നും ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും നിങ്ങളാണ് അതിന് നിര്‍ബന്ധിതമാക്കിയതെന്നും മമത പറഞ്ഞു. ബംഗാളിലെ റാലിയില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കായിരുന്നു മമതയുടെ മറുപടി. തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാണ് സൈനിക നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരു നല്‍കിയതെന്നും മമത ആരോപിച്ചു.Read Also: രണ്ട് ഡ്യൂപ്ലെക്സുകൾക്ക് 703 കോടി രൂപ ! ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് വിൽപ്പന മുംബൈയിൽ നടന്നുഓപ്പറേഷന്‍ സിന്ദൂറിനെ തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നതുപോലെ സാംസ്കാരിക പ്രചാരണങ്ങളെ മോദി രാഷ്ട്രീയവത്കരിക്കുകയാണ്. കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നു. വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബി ജെ പി. ബംഗാളിൽ തെരഞ്ഞെടുപ്പിനെ ഉടന്‍ അഭിമുഖീകരിക്കാന്‍ ബി ജെ പിയെ വെല്ലുവിളിക്കുന്നുവെന്നും മമത പറഞ്ഞു.The post ‘മോദി എന്തുകൊണ്ട് സ്വന്തം ഭാര്യക്ക് ആദ്യം സിന്ദൂരം നൽകുന്നില്ല’; സ്ത്രീകൾ സിന്ദൂരം സ്വീകരിക്കുക ഭർത്താക്കന്മാരിൽ നിന്നെന്നും മമത appeared first on Kairali News | Kairali News Live.