പന്തുകളി പഠിച്ച ക്ലബിലേക്ക് ഏഞ്ചൽ ഡി മരിയ; അർജൻ്റീനയിലെ റൊസാരിയോ സെന്‍ട്രലിനായി ബൂട്ടുകെട്ടും

Wait 5 sec.

അര്‍ജന്റീനിയന്‍ ഫോര്‍വേഡ് ഏഞ്ചല്‍ ഡി മരിയ തന്റെ ബാല്യകാല ക്ലബായ റൊസാരിയോ സെന്‍ട്രലില്‍ കളിക്കും. അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് അര്‍ജന്റീനിയന്‍ പ്രൈമറ ഡിവിഷന്‍ ക്ലബ് അറിയിച്ചു.‘ഒന്നിച്ചെഴുതാന്‍ നമ്മുടെ ചരിത്രത്തിന് കൂടുതല്‍ പേജുകളുണ്ട്, നാട്ടിലേക്ക് സ്വാഗതം’ എന്ന് റൊസാരിയോ ആസ്ഥാനമായുള്ള ക്ലബ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതാണ് 37-കാരനായ ഡി മരിയ. 2005-ല്‍ റൊസാരിയോ സെന്‍ട്രലില്‍ ആണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് 2007-ല്‍ ബെന്‍ഫിക്കയില്‍ ചേർന്നു. Read Also: പഞ്ചാബിനെ ചുരുട്ടിക്കെട്ടിയതിലൂടെ ആർ സി ബി സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ; ഏതൊക്കെയെന്ന് അറിയാംപിന്നീട് സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പാരീസ് സെന്റ്-ജെര്‍മെയ്ന്‍, യുവന്റസ് എന്നിവയ്ക്കും ബൂട്ടുകെട്ടി. ഒടുവിൽ, 2023 ല്‍ വീണ്ടും ബെന്‍ഫിക്കയിലെത്തി. അടുത്ത മാസം അമേരിക്കയില്‍ നടക്കുന്ന ക്ലബ് ലോകകപ്പില്‍ ബെന്‍ഫിക്കയ്ക്ക് വേണ്ടി കളിക്കും. അതിന് ശേഷമാണ് റൊസാരിയോയിൽ ചേരുക. ബയേണ്‍ മ്യൂണിക്ക്, ബൊക്ക ജൂനിയേഴ്സ്, ഓക്ക്‌ലാന്‍ഡ് സിറ്റി എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബെൻഫിക്ക. The post പന്തുകളി പഠിച്ച ക്ലബിലേക്ക് ഏഞ്ചൽ ഡി മരിയ; അർജൻ്റീനയിലെ റൊസാരിയോ സെന്‍ട്രലിനായി ബൂട്ടുകെട്ടും appeared first on Kairali News | Kairali News Live.