‘രാഹുൽ മാങ്കൂട്ടമാണോ എൽ ഡി എഫ് സ്ഥാനാർഥിയെ എപ്പോൾ പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുന്നത് ?’: എം സ്വരാജ്

Wait 5 sec.

രാഹുൽ മാങ്കൂട്ടമാണോ എൽ ഡി എഫ് സ്ഥാനാർഥിയെ എപ്പോൾ പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് എം സ്വരാജ്. അന്തസുള്ള, വ്യക്തിത്വമുള്ള രാഷ്ട്രീയക്കാരൻ ഇങ്ങനെയല്ല പറയുക നിന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിന് മറുപടിയയാണ് കൈരളി ന്യൂസിനോട് അദ്ദേഹം പ്രതികരിച്ചത്.Also read: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് റദ്ദാക്കിയ ട്രെയിനുകളും വൈകി ഓടുന്നവയും അറിയാംനിലമ്പൂർ എൽഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. തെരഞ്ഞെടുപ്പിന് കാരണമായത് യു ഡി എഫിന്റെ ഗൂഢാലോചനയാണ്. രാഷ്ട്രീയമെന്നാൽ പരിഹാസത്തിൻ്റെയും ആക്ഷേപത്തിൻ്റെയും വേദിയല്ല. രാഹുലിന് പരിചയമില്ലാത്തതുകൊണ്ടാകാം ഇങ്ങനെയൊക്കെ പറയുന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് ഒരോ മുന്നണിയുടെയും അവകാശമാണ് എന്നും അദ്ദേഹം പറഞ്ഞു.രാഹുലിൻ്റെ ചെലവിലാണോ എൽ ഡി എഫ് ഉള്ളത്. എൽ ഡി എഫിന് സംഘടന രീതികൾ ഉണ്ട്. യോഗം ചേർന്ന് തീരുമാനിക്കും. ആദ്യം പ്രഖ്യാപിച്ചത് യു ഡി എഫിന് നേട്ടമെന്ന് ചിലർ പറയുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് വൈകിയാൽ അടിയാകും. രണ്ടുപേർ പ്രഖ്യാപനത്തിന് മുന്നേ കോൺഗ്രസിൽ വോട്ട് ചോദിച്ചിറങ്ങിയിരുന്നു. എൽ ഡി എഫിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ യു ഡി എഫിന്റെ ചീട്ട് വേണ്ട എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.The post ‘രാഹുൽ മാങ്കൂട്ടമാണോ എൽ ഡി എഫ് സ്ഥാനാർഥിയെ എപ്പോൾ പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുന്നത് ?’: എം സ്വരാജ് appeared first on Kairali News | Kairali News Live.