മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു

Wait 5 sec.

മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ കോവിഡ് ബാധിച്ച് 67 വയസ്സുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഏഴായി ഉയർന്നു.Also read: ‘മോദി എന്തുകൊണ്ട് സ്വന്തം ഭാര്യക്ക് ആദ്യം സിന്ദൂരം നൽകുന്നില്ല’; സ്ത്രീകൾ സിന്ദൂരം സ്വീകരിക്കുക ഭർത്താക്കന്മാരിൽ നിന്നെന്നും മമതമൂന്നു ദിവസം മുൻപ്‌ കല്യാണിൽ 47-കാരിയായ മറ്റൊരു സ്ത്രീ കോവിഡ് കാരണം മരിച്ചിരുന്നു. ഇതോടെ കെഡിഎംസി കൂടുതൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ് . അതേസമയം, കല്യാൺ ഡോംബിവ്‌ലി നഗരസഭാ മേഖലയിൽ ഇതുവരെ എട്ട് കോവിഡ് ബാധിതരെ കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.Also read : മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽഡോംബിവ്‌ലിയിൽ മരിച്ച സ്ത്രീയെ ചില അസുഖങ്ങളുമായി മേയ് 24-ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൽവയിലെ സർക്കാരാശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങളോടൊപ്പം പക്ഷാഘാതവും ബാധിച്ചിരുന്ന സ്ത്രീ കോവിഡ് കുത്തിവെപ്പ് നടത്തിയിരുന്നില്ലെന്നും ആരോഗ്യവിഭാഗം അറിയിച്ചു.The post മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു appeared first on Kairali News | Kairali News Live.