അന്ന് തകർന്നടിഞ്ഞ ചിത്രം, ഇന്ന് തകർപ്പൻ റീ എൻട്രി; ആദ്യദിനം റെക്കോഡ് കളക്ഷൻ ഇട്ട് മഹേഷ് ബാബുവിന്‍റെ ‘ഖലീജ’

Wait 5 sec.

ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിൽ ട്രെൻഡിങ് ആയി നിൽക്കുന്ന ഒന്നാണ് പഴയ സിനിമകളുടെ 4 കെ ക്വാളിറ്റിയിലുള്ള റീ റിലീസുകൾ. മലയാളത്തിലടക്കം നിരവധി റീ റിലീസുകൾ നടത്തുകയും പഴയ ക്ലാസിക്, ആക്ഷൻ, ചരിത്ര സിനിമകൾ പുത്തൻ സ്‌ക്രീനിലെത്തിയത് സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഛോട്ടാ മുംബൈ ആണ് നിലവിൽ മലയാളികൾ കാത്തിരിക്കുന്ന റീ റിലീസ്.ഇതേസമയം തന്നെ തെലുഗിൽ കളക്ഷൻ റെക്കോഡുകൾ തകർക്കുകയാണ് മറ്റൊരു റീ റിലീസ് പടം. സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ഒരുക്കിയ ‘ഖലീജ’യാണ് തിയേറ്ററുകളിലേക്ക് ജനക്കൂട്ടത്തെ ആകർഷിക്കുന്നത്. മഹേഷ് ബാബുവിന്‍റെ പിതാവും നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോട് അനുബന്ധിച്ചാണ് സിനിമ തിയേറ്ററിൽ തിരിച്ചെത്തിയത്ALSO READ; അമ്മച്ചീ, പാമ്പ്, പാമ്പ്! ഖലേജയുടെ റി-റിലീസിന് പാമ്പുമായി തിയേറ്ററിലെത്തി യുവാവ്- വീഡിയോMASS HYSTERIA ante idhenemo .. #Khaleja4K pic.twitter.com/u7Uk6H5XcI— Raviprakash MB (@mb_raviprakash) May 31, 2025 എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് ഖലീജ ആദ്യം തന്നെ നേടിയത്. തെലുങ്കിൽ റീ റിലീസ് ചെയ്തെത്തിയ ചിത്രങ്ങളിൽ വച്ച് ഇത് ഓൾ ടൈം റെക്കോർഡ് ആണെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം മൂന്നുകോടി നേടിയ ചിത്രം കാണാൻ വൻ തിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. 2010ൽ ആദ്യമായി പുറത്തിറങ്ങിയ ഈ ആക്ഷൻ-കോമഡി ചിത്രം, ത്രിവിക്രം ശ്രീനിവാസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മഹേഷ് ബാബുവിനൊപ്പം അനുഷ്ക ഷെട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഖലേജയിലെ പ്രകടനത്തിന് മഹേഷ് ബാബുവിനെ തേടി നിരവധി അംഗീകാരങ്ങളും അവാർഡുകളും എത്തിയിരുന്നു. നിലവിൽ, ഇന്ത്യൻ റീ റിലീസുകളിൽ 53 കോടി കളക്ഷൻ നേടിയ ‘സനം തേരി കസം’ എന്ന ഹിന്ദി ചിത്രത്തിന്റെ റെക്കോഡ് ഖലീജ തകർക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.The post അന്ന് തകർന്നടിഞ്ഞ ചിത്രം, ഇന്ന് തകർപ്പൻ റീ എൻട്രി; ആദ്യദിനം റെക്കോഡ് കളക്ഷൻ ഇട്ട് മഹേഷ് ബാബുവിന്‍റെ ‘ഖലീജ’ appeared first on Kairali News | Kairali News Live.