ശവസംസ്കാര ചടങ്ങുകൾ നടത്താൻ സന്നദ്ധ സേന രൂപീകരിച്ച് സിപിഐ എം മേനപ്രം ലോക്കൽ കമ്മറ്റി

Wait 5 sec.

ശവസംസ്കാര ചടങ്ങുകൾ നടത്താൻ സന്നദ്ധ സേന രൂപീകരിച്ച് സി പി ഐ എം. കണ്ണൂർ മേനപ്രം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഫ്യൂണറൽ ഫോഴ്സ് എന്ന സേന പ്രവർത്തനം തുടങ്ങിയത് .പരിശീലനം ലഭിച്ച 45 വളണ്ടിയർമാരാണ് സേനയിലുള്ളത്.കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ്റെ നാട്ടിൽ നിന്നാണ് സാമൂഹ്യസേവനത്തിൻ്റെ ഉജ്വലമാതൃക പിറവിയെടുത്തത്. പ്രതിഫലം വാങ്ങാതെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ 45 പേരടങ്ങുന്ന സന്നദ്ധ സേന. എല്ലാ മതവിഭാഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ നാത്താൻ പരിശീലനം നേടിയവർ. സംസകാര ചടങ്ങുകൾക്കാവശ്യമായ സാമഗ്രികളും ഫ്യൂണറൽ ഫോഴ്സിൻ്റെ കൈവശമുണ്ട്. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഫ്യൂണറൽ ഫോഴ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ALSO READ: തിരുവനന്തപുരം സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കുംസി പി ഐ എം പാനൂർ ഏരിയാകമ്മറ്റിയംഗം വി ഉദയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ,ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. മേനപ്രം ലോക്കൽ സെക്രട്ടറി ടി ജയേഷ് സ്വാഗതവും കെ പി ഷിനോജ് നന്ദിയും പറഞ്ഞു.The post ശവസംസ്കാര ചടങ്ങുകൾ നടത്താൻ സന്നദ്ധ സേന രൂപീകരിച്ച് സിപിഐ എം മേനപ്രം ലോക്കൽ കമ്മറ്റി appeared first on Kairali News | Kairali News Live.