കൊല്ലത്ത് രണ്ടിടങ്ങളിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Wait 5 sec.

കൊല്ലത്ത് രണ്ടിടങ്ങളിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കടയ്ക്കലിലും, കൊല്ലം നല്ലില ഇസ്‌ഐ ജംഗ്ഷനിലുമാണ് അപകടമുണ്ടായത്.കൊല്ലം കടയ്ക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പങ്ങലുക്കാട് സ്വദേശി ഇരുപത്തിഒന്നുവയസ്സുളള അല്‍ത്താഫാണ് മരിച്ചത്. കോട്ടപ്പുറത്തിന് സമീപം വെച്ച് രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.Also Read : 5 രൂപയുടെ പാര്‍ലെ-ജി ബിസ്‌ക്കറ്റിന് ഗാസയിലെ വില 2300; ‘ആഡംബര ഭക്ഷണ’ത്തെക്കുറിച്ചുള്ള ഗാസയിൽ നിന്നുള്ള പിതാവിന്റെ ഞെട്ടിക്കുന്ന പോസ്റ്റ് വൈറൽതലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അല്‍താഫിനെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിക്കും വഴി മരണം സംഭവിച്ചു. എതിര്‍ സൈഡില്‍ ബൈക്കില്‍ വന്ന സോമന്‍ എന്ന ആളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. എട്ടരമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.കൊല്ലം നല്ലില ഇസ്‌ഐ ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലും തൊട്ടടുത്ത കടയുടെ ഭിത്തിയിലുമിടിച്ച് 21 വയസുകാരന്‍ മരിച്ചു. നല്ലില സ്വദേശി അജിന്‍ ആണ് മരിച്ചത്. അജിന്‍ ബൈക്കിന് പിറകിലിരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹ്യത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.The post കൊല്ലത്ത് രണ്ടിടങ്ങളിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.