പെരുന്നാൾ ആഘോഷത്തിനിടയിൽ അപ്രതീക്ഷിതമായി സ്ഥാനാർഥി എം സ്വരാജ് എത്തിയ സന്തോഷത്തിലാണ് നിലമ്പൂരിലെ അസനയുടെ കുടുംബം. പര്യടന തിരക്കിലും കുട്ടികൾക്കൊപ്പം ചിരിച്ചു മൈലാഞ്ചിയിട്ടുമാണ് സ്വരാജിന്റെ പെരുന്നാൾ ആഘോഷം. വോട്ട് തേടിയുള്ള ഓട്ടത്തിനിടയിലാണ് കുട്ടികൾക്കിടയിലേക്ക് സ്വരാജ് എത്തിയത്. മൈലാഞ്ചിയിടാൻ സ്വരാജും കൂടി. കൂട്ടത്തിൽ ഇരുന്ന് അദ്ദേഹം പെരുന്നാൾ ഓർമ്മകൾ ഓരോന്നായി ഓർത്തെടുത്തു. സ്വരാജിന്റെ ഇരുവശവുമായി കുട്ടികൾ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. എല്ലാവർക്കും മൈലാഞ്ചി ഇട്ടു നൽകുന്നതിനിടയിൽ അസ്ന സ്വരാജ് വിജയിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചുകൂടെയുള്ളവർ അടുത്ത പര്യടന കേന്ദ്രത്തിൽ എത്തുവാനുള്ള സമയത്തെക്കുറിച്ച് ഓർമിപ്പിചപ്പോഴാണ് സ്വരാജ് കുട്ടികൾക്കിടയിൽ നിന്നും എഴുന്നേറ്റത്. എല്ലാവർക്കും പെരുന്നാൾ ആശംസകളും നേർന്നു. പെരുന്നാൾ ആഘോഷത്തിൽ പ്രിയപ്പെട്ട സ്ഥാനാർഥി സ്വരാജ് പങ്കെടുത്തതിന്റെ സന്തോഷത്തിലായിരുന്നു അസ്നയും കുടുംബവും.ALSO READ: കല്ല്യാണം കളറാക്കാൻ ഇനി കെഎസ്ആര്‍ടിസി; മിനി ബസ് മുതല്‍ വോള്‍വോ വരെ ബുക്ക് ചെയ്യാം, അതും കുറഞ്ഞ നിരക്കിൽഅതേസമയം ബലിപെരുന്നാൾ ആശംസകൾ നേർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ത്യാഗത്തിന്റെ സ്മരണകൾ ഉണർത്തി വീണ്ടുമൊരു ബലി പെരുന്നാൾ കൂടി ആഘോഷിക്കുകയാണ്. മകനെ ബലി നൽകണമെന്ന കൽപന അനുസരിക്കാൻ ഇബ്രാഹിം നബി തയ്യാറായതിന്റെ ഓർമ പുതുക്കിയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബക്രീദാഘോഷിക്കുന്നത്. പ്രവാചകന്റെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓർമകളാണ് ബലിപെരുന്നാൾ പങ്കുവയ്ക്കുന്നത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബലി പെരുന്നാൾ പകർന്ന് നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.The post മൈലാഞ്ചിയിടാൻ കൂടി സ്വരാജും; പെരുന്നാൾ ആഘോഷത്തിനിടയിൽ സ്ഥാനാർഥിയുടെ അപ്രതീക്ഷിത എൻട്രി appeared first on Kairali News | Kairali News Live.