‘വണ്ടിപ്പൂട്ട്’ മത്സരം കണ്ടപ്പോൾ ഒരാ​ഗ്രഹം; കള്ളിമുണ്ടും ടീഷർട്ടുമിട്ട് ചെളിയിലൂടെ ജീപ്പോടിച്ച് സ്റ്റാറായി ലിന്റോ ജോസഫ് എംഎൽഎ

Wait 5 sec.

മലബാർ റിവർ ഫെസ്റ്റിവലിന്റെ അനുബന്ധമായി ചെറുവാടിയിൽ നടന്ന വണ്ടിപ്പൂട്ട് മത്സരത്തിൽ ചെളിയിലൂടെ ജീപ്പോടിച്ച് സ്റ്റാറായി എംഎൽഎ ലിന്റോ ജോസഫ്. വണ്ടിപ്പൂട്ട് മത്സരത്തിന്റെ സമ്മാനദാനത്തിന് എത്തിയ എംഎൽഎ തനിക്കും ചെളിയിലൂടെ വാഹനം ഓടിക്കണമെന്ന ആഗ്രഹം കമ്മിറ്റിക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ ധരിച്ചിരുന്ന വെള്ളമുണ്ടും ഷർട്ടും മാറ്റി കള്ളിമുണ്ടും ടീഷർട്ടും ധരിച്ച് വണ്ടിപ്പൂട്ടിന് അദ്ദേഹം ഇറങ്ങി.ALSO READ: ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി: രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്, രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ ആരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിവണ്ടിപ്പൂട്ട് മത്സരത്തിന്റെ സംഘാടനം മികച്ചതാണെന്നും വരും വർഷങ്ങളിൽ ഈ ഇവന്റുകൾ എല്ലാം പ്രത്യേക ഇവന്റുകൾ ആക്കി മാറ്റുമെന്നും ലിന്റോ ജോസഫ് പറഞ്ഞു. മത്സരത്തിൽ ലത്തീഫ് പൂക്കോട്ടൂർ ഒന്നാം സ്ഥാനവും താഹിർ പട്ടാമ്പി രണ്ടാംസ്ഥാനവും നേടി.ENGLISH SUMMARY: MLA Linto Joseph became a star by driving a jeep through the mud in the Vandiput competition. The MLA, who arrived for the prize distribution ceremony of the Vandiput competition, informed the committee members that he also wanted to drive a vehicle through the mud. With this, he changed his white t-shirt and shirt and went out for the Vandiput competition wearing a t-shirt.The post ‘വണ്ടിപ്പൂട്ട്’ മത്സരം കണ്ടപ്പോൾ ഒരാ​ഗ്രഹം; കള്ളിമുണ്ടും ടീഷർട്ടുമിട്ട് ചെളിയിലൂടെ ജീപ്പോടിച്ച് സ്റ്റാറായി ലിന്റോ ജോസഫ് എംഎൽഎ appeared first on Kairali News | Kairali News Live.