ഇതേത് ബോർഡ്? യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയിൽവേ: ട്രെയിൻ ബോർഡ് സ്ഥാപിച്ചത് തലത്തിരിഞ്ഞ്

Wait 5 sec.

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഏതെന്ന് മനസിലാക്കുന്ന ബോർഡ് തിരിഞ്ഞ് സ്ഥാപിച്ചത് യാത്രക്കാരെ വലച്ചു. എറണാകുളം ജംഗ്ഷൻ മുതൽ വേളാങ്കണ്ണി വരെ പോകുന്ന ട്രെയിനിലാണ് ബോർഡ് തിരിഞ്ഞുപോയത്. 16361 എന്ന നമ്പറിൽ എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ (ERS) മുതൽ വേളാങ്കണ്ണി (VLNK) വരെ പോകുന്ന ട്രെയിനാണ്. ഈ ട്രെയിൻ ആഴ്ചയിൽ രണ്ടു തവണയാണ് സർവീസ് നടത്തുന്നത്.Also Read: കെഎസ്ആർടിസി ബസുകൾ എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. അടുത്ത ദിവസം വൈകീട്ട് നാലുമണിയോട് കൂടിയാണ് വേളാങ്കണ്ണിയിൽ ട്രെയിൻ എത്തുക. ഈ ട്രെയിൻ 689 കിലോമീറ്റർ സഞ്ചരിക്കുന്നു. 16 മണിക്കൂർ 40 മിനിറ്റുമാണ് എറണാകുളം മുതൽ വേളാങ്കണ്ണിവരെയുള്ള യാത്ര ദൈർഘ്യം. 16362 എന്ന നമ്പറിൽ ട്രെയിൻ തിരിച്ചും സർവീസ് നടത്തുന്നു. കോട്ടയം, കൊല്ലം, പുനലൂർ, രാജപാളയം, കാരൈക്കുടി എന്നിവയാണ് ട്രെയിനിന്റെ പ്രധാന സ്റ്റേഷനുകൾThe post ഇതേത് ബോർഡ്? യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയിൽവേ: ട്രെയിൻ ബോർഡ് സ്ഥാപിച്ചത് തലത്തിരിഞ്ഞ് appeared first on Kairali News | Kairali News Live.