അനന്തുവിന്‍റെ മരണം വോട്ടാക്കാന്‍ നോക്കിയ കോണ്‍ഗ്രസ്: കഴുകന്‍റെ മനസ്സുള്ളവരെ ജനം തിരുത്തും

Wait 5 sec.

നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മരണത്തിലും രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയമായി ഉയര്‍ത്താന്‍ വിഷയമില്ലാതെ അലഞ്ഞുതിരിയുമ്പോള്‍ മരണത്തെ പോലും വിറ്റ് വോട്ടാക്കുന്ന മരണ വ്യാപാരികളാകാനാണ് കോണ്‍ഗ്രസ് നിലമ്പൂരില്‍ ശ്രമിക്കുന്നത്. പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച 15കാരനായ വിദ്യാര്‍ത്ഥിയുടെ മരണത്തെ ഗവര്‍മെന്റ് സ്‌പോണ്‍സേര്‍ഡ് ദുരന്തം എന്നാണ് ആര്യാടന്‍ ഷൗക്കത്ത് ശ്രമിക്കുന്നത്.ഒരു കാര്യം ചോദിക്കട്ടെ ആര്യാടന്‍ ഷൗക്കത്തെ 2011 ആഗസ്റ്റ് 1 അക്കാലത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ആയിരുന്നു. തൃശൂരിലെ ചാവക്കാട്ടിനടുത്ത് ഒരു അച്ഛനും മകനും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി മരിച്ചിരുന്നു. അതിനേയും ഗവര്‍മെന്റ് സ്‌പോണ്‍സേര്‍ഡ് ദുരന്തം എന്ന് ആര്യാടന്‍ ഷൗക്കത്ത് വിശേഷിപ്പിക്കുമോ?Also Read: വഴിക്കടവ് സംഭവം: കോൺഗസ് പ്രവർത്തകൻ പിടിയിലായപ്പോൾ മിണ്ടാട്ടം മുട്ടി കോൺ​ഗ്രസ്വീണു കിട്ടിയ അവസരം വോട്ടാക്കാനായി ഉപരോധസമരവുമായി രാത്രി തന്നെ ഇറങ്ങാന്‍ കോണ്‍ഗ്രസ് മറന്നതുമില്ല. കുട്ടിയെ എത്തിച്ച ഹോസ്പിറ്റലിലേക്കുള്ള വഴി ഉപരോധിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ റോഡുകള്‍ കൈയ്യേറി. രാത്രി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഒരു ഫേസ്ബുക്ക് പോസ്റ്റുമിട്ടു. സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുകളിച്ച് സംസാരിക്കുന്നതിന്റെ ചിത്രം. അതിനുപിന്നിലുള്ള കഥ ആ ചിത്രം പറഞ്ഞുവെയ്ക്കുന്നുമുണ്ട്. മരണമല്ല അവരുടെ പ്രശ്‌നം വോട്ടാണ്.പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയ, മരിച്ചു വീഴാറായ കുട്ടിയ കൊത്തി തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്റെ ചിത്രത്തിന് സമമായിരുന്നു ഇന്നലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രകടനം.കുട്ടിയുടെ കുടുംബത്തോടൊപ്പം നില്‍ക്കുകയാണ് വേണ്ടത് വിഷയത്തിലുള്ള ഇടതുപക്ഷ സ്ഥാനാര്‍ഥി എം സ്വരാജിന്റെ പ്രതികരണമാണ് ഇത്. കോണ്‍ഗ്രസ് നേതാക്കള്‍ പഠിക്കണം ഒരോ വിഷയത്തിലും പക്വതയോടെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് അതിനായി നിങ്ങള്‍ എം സ്വരാജിന്റെ വാക്കുകള്‍ കേട്ടാല്‍ മതിയാകും.Also Read: ഈ മരണത്തിന് അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ? ആര്യാടൻ ഷൗക്കത്ത് മറുപടി നൽകണംരണ്ട് മാസം മുമ്പും സമീപത്ത് ഇത്തരത്തിലൊരു അപകടം സംഭവിച്ചിട്ടുണ്ട്. അന്ന് ആ അപകടത്തില്‍ മരണപ്പെട്ടത് ഒരു കോണ്‍ഗ്രസുകാരനായിരുന്നു. മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ ഷൗക്കത്ത് കൂട്ടാക്കിയിരുന്നില്ല.സത്യാവസ്ഥ അറിയാവുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകങ്ങള്‍ പൊളിഞ്ഞു വീഴുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിനീഷാണ് പ്രതി എന്നറിഞ്ഞതോടെ, ബഹളം കൂട്ടിയ കോണ്‍ഗ്രസ് ക്യാമ്പ് നിശബ്ദമായി. വിനീഷ് മുമ്പും ഇത്തരം കേസുകളില്‍ പ്രതിയായിരുന്നു, അന്ന് വിനീഷിനെ സഹായിച്ചത് കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറായിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പുറത്തെത്തിയതോടെ മരണത്തെ വോട്ടാക്കി മാറ്റാന്‍ എത്തിയ കോണ്‍ഗ്രസിന്റെ വ്യാപാര സംഘം ഒന്ന് ഒതുങ്ങിയിട്ടുണ്ട്.The post അനന്തുവിന്‍റെ മരണം വോട്ടാക്കാന്‍ നോക്കിയ കോണ്‍ഗ്രസ്: കഴുകന്‍റെ മനസ്സുള്ളവരെ ജനം തിരുത്തും appeared first on Kairali News | Kairali News Live.