ജനങ്ങളെ കൊള്ളയടിച്ച് റെയിൽവേ; സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു

Wait 5 sec.

പാർക്കിംഗ് ഫീസിലും ജനങ്ങളെ കൊള്ളയടിച്ച് റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. ഒരു മാനദണ്ഡവുമില്ലാതെയാണ് പല സ്റ്റേഷനുകളിലും കരാറുകാർ ഫീസ് കൂട്ടിയത്.ഈ മാസം മുതലാണ് റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ്ങിൽ വർദ്ധനവ് വന്നത്. 12 മണിക്കൂർ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ചില കേന്ദ്രങ്ങളിൽ ഈടാക്കുന്നത് 30 രൂപയ്ക്ക് മുകളിലാണ്. കാറുകൾക്ക് 70 മുതൽ 80 രൂപവരെ വാങ്ങുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാൽ അധികഫീസ് ഇടാക്കും. Also read: കടന്ന് പോയത് 45ഓളം ദിനങ്ങള്‍, ടൂറിസ്റ്റുകളിലാതെ ഒഴിഞ്ഞ് പഹല്‍ഗാം… ക്യാബുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി ഓപ്പറേറ്ററുമാര്‍പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് ചിലയിടങ്ങളിൽ 600 രൂപയായി ഉയർത്തി. പാർക്കിംഗ് ഫീസിൽ കൂടി വർദ്ധനവ് വന്നതോടെ സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടിലായത്. ഹെൽമറ്റും റെയ്ൻ കോട്ടും സൂക്ഷിക്കുന്നതിന് അധിക തുക ഈടാക്കുന്നുണ്ട്. എന്നാൽ ഇവയും സുരക്ഷിതമല്ലെന്ന് യാത്രക്കാർ പറയുന്നു.റെയിൽവേ നൽകുന്ന കരാർ പ്രകാരം ഏജൻസികളാണ് പാർക്കിംഗ് നടത്തുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഇവർ പാർക്കിംഗ് ഫീ ഈടാക്കുന്നതെന്നു യാത്രക്കാർ പറയുന്നു. ട്രെയിൻ ടിക്കറ്റ് നിരക്ക് ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് റെയിൽവേയുടെ പാർക്കിംഗ് ഫീസ് വർദ്ധനവും. റെയിൽവേയുടെ നടപടി സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയായി മാറുകയാണ്.The post ജനങ്ങളെ കൊള്ളയടിച്ച് റെയിൽവേ; സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു appeared first on Kairali News | Kairali News Live.