കോഴിക്കോട് കാക്കൂരില്‍ പ്രവര്‍ത്തിക്കുന്ന ഡാനിഷ് ഡയറി ഫാമിലേക്ക് ജനകിയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അനധികൃതമായി നടത്തുന്ന ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്. പരിസ്ഥിതിക്കും നാട്ടുകാരുടെ ആരോഗ്യത്തിനും ഡാനിഷ് ഡയറി ഫാം ഗുരുതര ഭീഷണി ഉയര്‍ത്തുന്നതായാണ് നാട്ടുകാരുടെ പരാതി.ALSO READ: ‘ഓ ബൈ ഒസി’യിലെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘംമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പശുവളര്‍ത്തല്‍ കേന്ദ്രം കാരണം വിടുകളിലേക്ക് മലിനജലം ഒഴുകിവരുന്നതായും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ജനകിയ മാര്‍ച്ചില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.മാര്‍ച്ച് ജില്ല പഞ്ചായത്ത് മെമ്പര്‍ ശശീന്ദ്രന്‍ ഉദ്ഘാനം ചെയ്തു.മാനദണ്ഡങ്ങള്‍ കാറ്റിനു പറത്തിയുള്ള ഡയറി ഫാമിന്റെ പ്രവര്‍ത്തനം അനുവദില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്‍പോട്ടുപോവുമെന്നും സമരസമിതി കണ്‍വീനര്‍ ഗിരീഷ് പറഞ്ഞു.ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സന്ദര്‍ശന ഫീസ് വര്‍ധന പിന്‍വലിച്ച ഉത്തരവ്; സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐകാക്കൂര്‍ പഞ്ചായത്ത് നിലവില്‍ ഡയറി ഫാമിന് 10 ദിവസത്തിനകം സ്റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് വകവെക്കാതെ യാണ് ഡയറി ഫാമിന്റെ പ്രവര്‍ത്തനംThe post ‘ഫാം അനധികൃതം, അടച്ചുപൂട്ടണം’; കോഴിക്കോട് ഡാനിഷ് ഡയറി ഫാമിലേക്ക് ജനകിയ പ്രതിഷേധ മാര്ച്ച് appeared first on Kairali News | Kairali News Live.