ഇരട്ടിത്തിളക്കത്തില്‍ വിഴിഞ്ഞം; ഏറ്റവും വലിയ ചരക്കുക്കപ്പല്‍ എംഎസ്‌സി ഐറിന കേരള തീരത്ത്, ക്യാപ്റ്റന്‍ മലയാളി

Wait 5 sec.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും. ആദ്യമായാണ് കപ്പല്‍ ഇന്ത്യയിലെ ഒരു തുറമുഖത്തെത്തുന്നത്. ജേഡ് സര്‍വീസിന്റെ ഭാഗമായെത്തിയ കപ്പല്‍, രാവിലെ 8 മണിയോടെയാണ് തുറമുഖത്തെത്തുക. കണ്ടെയ്‌നറുകള്‍ ഇറക്കിയ ശേഷം ഐറിന യൂറോപ്പിലേക്ക് തിരിക്കും.ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തുമ്പോള്‍, നേട്ടങ്ങള്‍ക്കൊപ്പം അഭിമാന ചരിത്രത്തിന് കൂടിയാണ് തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും വാഹക ശേഷിയുള്ള ഈ കണ്ടെയ്നര്‍ കപ്പലിനെ തുറമുഖത്തേക്കെത്തിക്കുന്നത് മലയാളിയായ ക്യാപ്റ്റനാണെന്നതാണ് അഭിമാന ചരിത്രം..ALSO READ: തൃശൂരില്‍ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ദിവ്യയുടെ സഹോദരന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ്, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്നത്. സിങ്കപ്പുര്‍ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കെത്തുന്നത്.എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക.ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറിന 2023 ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മിതിയാണ്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.എംഎസ്സിയുടെ തന്നെ തുര്‍ക്കിയ, മിഷേല്‍ കപ്പെല്ലിനി എന്നിവയും വിഴിഞ്ഞത്ത് എത്തിയിരുന്നു. ഐറിനയില്‍നിന്ന് 4000 കണ്ടെയ്നറുകള്‍ ഇറക്കുമെന്നാണ് സൂചന. ശേഷം കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും.ALSO READ: ‘ഓ ബൈ ഒസി’യിലെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘംദുബായ് കൊളമ്പോ തുറമുഖങ്ങളിലൊന്നും ഇതുവരെ അടുക്കാത്ത ഐറിന, ഇന്ത്യയിലെ ഒരു തുറമുഖത്ത് ആദ്യമായാണ് എത്തുന്നത്. ഇത്രയും നേട്ടങ്ങള്‍ തന്നെയാണ് വിഴിഞ്ഞത്തെ മറ്റു തുറമുഖങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്..The post ഇരട്ടിത്തിളക്കത്തില്‍ വിഴിഞ്ഞം; ഏറ്റവും വലിയ ചരക്കുക്കപ്പല്‍ എംഎസ്‌സി ഐറിന കേരള തീരത്ത്, ക്യാപ്റ്റന്‍ മലയാളി appeared first on Kairali News | Kairali News Live.