കണ്ണൂരില്‍ വീണ്ടും മുങ്ങിമരണം; 19കാരന്‍ പുഴയില്‍ വീണ് മരിച്ചു

Wait 5 sec.

കണ്ണൂര്‍ തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദാണ് മരിച്ചത്. 19 വയസായിരുന്നു. കൂവേരി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് മുങ്ങി മരണങ്ങളാണ് കണ്ണൂരിലുണ്ടായത്.ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സന്ദര്‍ശന ഫീസ് വര്‍ധന പിന്‍വലിച്ച ഉത്തരവ്; സ്വാഗതം ചെയ്ത് ഡിവൈഎഫ്‌ഐകണ്ണൂര്‍ ചൂട്ടാട് നാല് കുട്ടികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ചൂട്ടാട് സ്വദേശി ഫൈറൂസ് ഫൈസലാണ് മരിച്ചത്. 14 വയസായിരുന്നു. മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. കോയിപ്രയിലെ വട്ടക്കുന്നേല്‍ ഷാജീവിന്റെ മകള്‍ അലീനയാണ് മരിച്ചത്.ALSO READ: കടന്ന് പോയത് 45ഓളം ദിനങ്ങള്‍, ടൂറിസ്റ്റുകളിലാതെ ഒഴിഞ്ഞ് പഹല്‍ഗാം… ക്യാബുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി ഓപ്പറേറ്ററുമാര്‍13 വയസായിരുന്നു. സഹോദരനോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പൈസക്കരി ദേവമാത സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അലീന. സഹോദരന്‍ ജോര്‍ജ്.The post കണ്ണൂരില്‍ വീണ്ടും മുങ്ങിമരണം; 19കാരന്‍ പുഴയില്‍ വീണ് മരിച്ചു appeared first on Kairali News | Kairali News Live.