പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 32 ഇല്‍ മുടിയൂര്‍ കോണത്ത് മൂന്നു വയസ്് പ്രായമുള്ള ഗര്‍ഭിണി പശു സെപ്റ്റിക്ക് ടാങ്കില്‍ വീണു. ചുടലയില്‍ പുത്തന്‍വീട്ടില്‍ ലേഖ അജികുമാറിന്റെ പശുവാണ് അപകടത്തില്‍പ്പെട്ടത്. 10 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്ക് കുഴിയിലേക്കാണ് പശു വീണത്.ഫയര്‍ഫോഴ്സ് കിണറിന്റെ റിങ്ങ് ഇടിച്ച് പശുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.നിലവില്‍ ഉപയോഗത്തില്‍ ഇരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ പശുവിന്റെ ഇരുകാലുകളും പുതഞ്ഞു പോയത് കാരണം പശുവിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പശു ഗര്‍ഭിണി ആയതിനാലും സെപ്റ്റിക് ടാങ്കിന് വിസ്താരം കുറവായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ALSO READ: ‘അമാന്യമായ വാക്കുകള്‍ ഉപയോഗിക്കാതെ ഇക്കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന് സ്വരാജ് ബോധ്യപ്പെടുത്തുന്നു’: കെ ആർ മീരഅടൂരില്‍ നിന്നും ക്രെയിന്‍ വരുത്തി പശുവിനെ വലിച്ച് പുറത്തു കയറ്റി. പശുവിന്റെ പിന്‍കാലുകള്‍ നാല് അടിയോളം ടാങ്കില്‍ പുതഞ്ഞ അവസ്ഥയിലായിരുന്നു. ഏകദേശം മൂന്നര മണിക്കൂറത്തെ പ്രയത്നത്തിനൊടുവിലാണ് പശുവിനെ പുറത്തെടുക്കാന്‍ ആയത്.അടൂര്‍ ഫയര്‍സ്റ്റേഷനില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ വേണു, സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് എന്നിവരുടെ നേതൃത്വത്തില്‍ ദിപിന്‍, അഭിജിത്, രാഹുല്‍, സുജിത്, ഹരിലാല്‍, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.The post പന്തളത്ത് സെപ്റ്റിക് ടാങ്കില് വീണ മൂന്ന് വയസ് പ്രായമുള്ള ഗര്ഭിണി പശുവിനെ ക്രെയിന് ഉപയോഗിച്ച് പുറത്തെടുത്തു appeared first on Kairali News | Kairali News Live.