തൃശൂരില്‍ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ദിവ്യയുടെ സഹോദരന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

Wait 5 sec.

തൃശൂരില്‍ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ദിവ്യയുടെ സഹോദരന്‍ ദിപീഷിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശിയാണ് ദിപീഷ്. ഇന്ന് വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് ദിപീഷ് സഞ്ചരിച്ച സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചാണ് അപകടം.ഗുരുതരമായി പരുക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ദിവ്യയുടെ വീടിന്റെ 150 മീറ്റര്‍ അകലെയാണ് അപകടം നടന്ന്. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.ALSO READ: ‘അമാന്യമായ വാക്കുകള്‍ ഉപയോ​ഗിക്കാതെ ഇക്കാലത്തും രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന് സ്വരാജ് ബോധ്യപ്പെടുത്തുന്നു’: കെ ആർ മീരദിപീഷിന്റെ സഹോദരിയായ ദിവ്യയെ ഭർത്താവായ കുഞ്ഞുമോൻ (40) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു ദിവ്യ.The post തൃശൂരില്‍ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ദിവ്യയുടെ സഹോദരന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.