വഴിക്കടവ് അപകടം: പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് ഇന്ന്

Wait 5 sec.

നിലമ്പൂർ വഴിക്കടവ്‌ പഞ്ചായത്തിലേക്ക്‌ ഇന്ന് എൽഡിഎഫ്‌ പ്രവർത്തകർ മാർച്ച്‌ നടത്തും. രാവിലെ 10 മണിക്കാണ് എൽഡിഎഫ് മാർച്ച്. വന്യമൃഗശല്ല്യം തടയാൻ നിയമപരമായത്‌ പഞ്ചായത്ത്‌ ചെയ്യുന്നില്ല. അപകടകാരികളായ പന്നിയെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക്‌ അധികാരമുണ്ട്‌. എന്നാൽ, യുഡിഎഫ്‌ നേതൃത്വത്തിലുള്ള വഴിക്കടവ്‌ പഞ്ചായത്ത്‌ ഭരണസമിതി ഇതുവരെ ഇത്‌ നടപ്പാക്കിയിട്ടില്ല. വൈദ്യുതി മോഷ്‌ടിച്ചതടക്കം അപകടക്കെണിയൊരുക്കുന്നത്‌ ശ്രദ്ധയിൽപ്പെടുത്താനോ തടയാനോയുള്ളശ്രമമോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നില്ല. പഞ്ചായത്തിന്റെ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടാനാണ്‌ ഇന്ന് എൽഡിഎഫ് മാർച്ചെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് നിലമ്പൂരില്‍ വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ചത്. അനന്ദുവിന്റെ മരണകാരണം വൈദ്യുത ആഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിന്റെ ഭാഗത്തായി പൊള്ളലേറ്റ നിലയിൽ മൂന്ന്‌ മുറിവുകളുമുണ്ട്. അതേസമയം മുഖ്യപ്രതി കോണ്‍ഗ്രസ് പ്രവർത്തകനായ വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.ALSO READ: നീലഗിരിയില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചുപഠനത്തിലും കായിക ഇനങ്ങളിലും കലാരംഗത്തും മിടുക്കനായ വിദ്യാര്‍ഥി, കളി ചിരിയുമായി സ്‌കൂള്‍ വിട്ട് ഇറങ്ങിയ അനന്തു അവധി കഴിഞ്ഞ് സ്‌കൂള്‍ അങ്കണത്തില്‍ തിരിച്ചെത്തിയത് ചേതനയറ്റ ശരീരമായിട്ടായിരുന്നു.The post വഴിക്കടവ് അപകടം: പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് ഇന്ന് appeared first on Kairali News | Kairali News Live.