സൂറത്തില്‍ യുവ മോഡല്‍ ജീവനൊടുക്കിയ നിലയില്‍

Wait 5 sec.

അഹമ്മദാബാദ്  | ഗുജറാത്തിലെ സൂറത്തില്‍ യുവ മോഡലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 23 കാരിയായ അഞ്ജലി വര്‍മോറയെയാണ് അത്വയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അഞ്ജലി ദീര്‍ഘകാലമായി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.നേരത്തെ, മധ്യപ്രദേശില്‍ നിന്നുള്ള 19 കാരിയായ മോഡല്‍ സുഖ്പ്രീത് കൗറിനെ സൂറത്തിലെ സരോലി പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.