രാത്രി വൈകി തുറക്കുന്ന കടകള്‍ക്ക് പുതിയ പ്രവൃത്തി സമയം

Wait 5 sec.

മനാമ: വെസ്റ്റ് റിഫയില്‍ രാത്രി വൈകുവോളം തുറന്നിരിക്കുന്ന കടകള്‍ക്ക് ഉടന്‍ തന്നെ പുതിയ പ്രവര്‍ത്തന സമയം ഏര്‍പ്പെടുത്താന്‍ തീരുമാനം. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രവര്‍ത്തന സമയം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.റെസിഡന്‍ഷ്യല്‍ പരിസരങ്ങളില്‍ സമാധാനവും സ്വസ്ഥതയും പുനസ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്ന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ഏരിയ കൗണ്‍സിലറുമായ അബ്ദുള്ള ബുബ്‌ഷൈറ്റ് പറഞ്ഞു. The post രാത്രി വൈകി തുറക്കുന്ന കടകള്‍ക്ക് പുതിയ പ്രവൃത്തി സമയം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.