എ എഫ് സി ഏഷ്യാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഹോങ്കോങിനെതിരേ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. ഇഞ്ചുറി ടൈമില്‍ ആണ് ഹോങ്കോങ് ഗോള്‍ നേടിയത്. ഇന്ത്യ വഴങ്ങിയ പെനാല്‍റ്റിയാണ് 153-ാം റാങ്കിലുള്ള ഹോങ്കോങിന് വിജയം നല്‍കിയത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തി എതിര്‍ താരം മൈക്കല്‍ ഉദെബുലുസോറിനെതിരെ ഫൗള്‍ ചെയ്യുകയായിരുന്നു. ഇതാണ് പെനാല്‍റ്റിയായത്. സ്റ്റെഫാന്‍ പെരെയ്ര ആണ് ഷോട്ടെടുത്തത്. അണുവിട തെറ്റാതെ പന്ത് വലയിലായി. ജയത്തോടെ ഗ്രൂപ്പ് സിയില്‍ രണ്ട് കളികളില്‍ നിന്ന് നാല് പോയന്റുമായി ഹോങ്കോങ് ഒന്നാമതായി. Read Also: ആര്‍ സി ബിയെ വിലക്കിയോ, അടുത്ത സീസണില്‍ കാണില്ലേ; കാടുകയറി സോഷ്യല്‍ മീഡിയരണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഇത് മുതലാക്കാന്‍ നീലപ്പടയ്ക്ക് സാധിച്ചില്ല. ഈ തോല്‍വി ഇന്ത്യന്‍ പരിശീലകന്‍ മനോളോ മാര്‍ക്വേസിനും ക്ഷീണമാണ്.Key Words: india vs hong kongThe post ഏഷ്യാ കപ്പ് യോഗ്യതയില് ഇന്ത്യയ്ക്ക് ‘ഇഞ്ചുറി’; ഹോങ്കോങിനെതിരെ തോല്വി appeared first on Kairali News | Kairali News Live.