വിദ്യാർത്ഥികൾക്ക് തൊ‍ഴിൽ പഠനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്; പാഠപുസ്തകങ്ങൾ തയ്യാറായി

Wait 5 sec.

വിദ്യാർത്ഥികൾക്ക് തൊ‍ഴിൽ പഠനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികൾക്കുള്ള തൊ‍ഴിൽ പഠന പാഠപുസ്തകങ്ങൾ തയ്യാറായി. പ്രവൃത്തിപരിചയം പ്രാക്ടിക്കലാക്കാനാണ് സർക്കാർ ലക്ഷ്യം. 12 തൊ‍ഴിൽ മേഖലകളിലാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് പ്രാഥമിക അറിവ് ലഭിക്കുക. രാജ്യത്ത് ആദ്യമായാണ് സ്കൂളുകളിൽ തൊ‍ഴിൽ പാഠ്യ വിഷയമാകുന്നത്. ആഴ്‌ചയിൽ ഒരു പിരീഡെങ്കിലും പ്രവൃത്തിപരിചയത്തിന് നൽകണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം. എന്നാൽ, ഇത് പലപ്പോ‍ഴും മറ്റ് വിഷയങ്ങൾക്ക് വ‍ഴി മാറുകയാണ് പതിവ്. ഇത്‌ മാറ്റി, തൊഴിൽപഠനം പ്രാക്‌ടിക്കലാക്കാനാണ് സർക്കാർ തീരുമാനം. അഞ്ച്‌ മുതൽ ഏഴ്‌ വരെയും, എട്ട്‌ മുതൽ പത്ത്‌ വരെ ക്ലാസുകൾക്ക്‌ ഒന്നുവീതം അധ്യാപക പഠനസഹായി മാത്രമാണ്‌ പ്രവൃത്തിപരിചയത്തിന് നേരത്തെ ഉണ്ടായിരുന്നത്. ALSO READ: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകി: മന്ത്രി വി ശിവൻകുട്ടിഎന്നാൽ, ഈ അധ്യയന വർഷം മുതൽ അഞ്ചിലും ആറിലും 10 തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളിച്ച പാഠപുസ്‌തകമുണ്ടാകും. ഏഴിലും എട്ടിലും 12 തൊഴിൽമേഖലകൾ പഠിപ്പിക്കും. ഒമ്പതിലും പത്തിലും 12 പുസ്‌തകങ്ങൾ. 9 ക്ലാസ് വിദ്യാർത്ഥികളെ താൽപ്പര്യമുള്ള മേഖലകളിൽ സൂക്ഷ്‌മമായി ഇടപെടാനും, പ്രവർത്തനത്തിലേർപ്പെട്ട്‌ ക‍ഴിവുകൾ ആർജിക്കാനും, പത്താംക്ലാസ്സുകാരെ പൊതുപഠനത്തിനുശേഷം ഏതു മേഖലയിലേക്ക്‌ മാറണം എന്നു തീരുമാനിക്കാനും, തൊഴിൽസംരംഭക–ഉന്നതപഠന സാധ്യതകൾ അന്വേഷിക്കാനും പ്രാപ്തരാക്കും വിധമാണ്‌ പുസ്‌തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ALSO READ: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടിതൊ‍ഴ‍ിൽ പഠനത്തിനുള്ള പാഠപുസ്തകങ്ങൾ ഇതിനൊടകം SCERTയിൽ തയ്യാറായി. ഈ മാസം 15 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കും. The post വിദ്യാർത്ഥികൾക്ക് തൊ‍ഴിൽ പഠനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്; പാഠപുസ്തകങ്ങൾ തയ്യാറായി appeared first on Kairali News | Kairali News Live.